Join Whatsapp Group. Join now!
Aster mims 04/11/2022

Protest | 'കാസർകോട്ട് അഞ്ചിടങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കും; യൂത് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ഫോണുകൾ സ്വിച് ഓഫ് ചെയ്ത് വീടുകളിൽ നിന്നും മുങ്ങി'; കാഞ്ഞങ്ങാട്ട് ഒരു പ്രവർത്തകൻ കരുതൽ തടങ്കലിൽ; സുരക്ഷയ്ക്ക് 200 പൊലീസ് ഉദ്യോഗസ്ഥർ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾBlack flags will be shown against Chief Minister in Kasaragod
കാഞ്ഞങ്ങാട്: (www.kasargodvartha.com) കാസർകോട് ജില്ലയിൽ തിങ്കളാഴ്ച വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഞ്ചിടങ്ങളിൽ കരിങ്കൊടി കാണിക്കുമെന്ന് യൂത് കോൺഗ്രസ് നേതാക്കൾ. ഇതിൻ്റെ ഭാഗമായി ഞായറാഴ്ച തന്നെ പ്രധാന നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ഫോണുകൾ സ്വിച് ഓഫ് ചെയ്ത് വീടുകളിൽ നിന്നും മുങ്ങിയതായി സൂചന.

പൊലീസ് കരുതൽ തങ്കലിൻ്റെ ഭാഗമായി പിടികൂടുമെന്ന് കണ്ടാണ് യൂത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വീടുകളിൽ നിന്നും മുങ്ങിയിരിക്കുന്നതെന്നാണ് വിവരം. ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് യൂത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Kasaragod, News, Protest, Kerala, Pinarayi-Vijayan, Kanhangad, Leader, Police, Congress, Custody, Top-Headlines, Black flags will be shown against Chief Minister in Kasaragod.

അതിനിടെ കാഞ്ഞങ്ങാട്ട് ഒരു പ്രവർത്തകനെ ഹൊസ്ദുർഗ് പൊലീസ് കരുതൽ തടങ്കലിലാക്കി. അജാനൂർ പഞ്ചായത് യൂത് കോൺഗ്രസ് പ്രസിഡണ്ട് ഉമേഷിനെയാണ് തിങ്കളാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് ജോലിക്ക് പോകാൻ ഇറങ്ങുമ്പോഴാണ് പൊലീസ് സംഘം എത്തി കസ്റ്റഡിയിലെടുത്തത്. അതേസമയം മുഖ്യമന്ത്രിക്കെതിരെ യുവമോർചയും കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Kasaragod, News, Protest, Kerala, Pinarayi-Vijayan, Kanhangad, Leader, Police, Congress, Custody, Top-Headlines, Black flags will be shown against Chief Minister in Kasaragod.

ജില്ലയിലെ മുഖ്യമന്ത്രിയുടെ പരിപാടികളുടെ സുരക്ഷയ്ക്ക് 200 ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂടിക്കായി നിയോഗിച്ചിരിക്കുന്നത്. ഇടവഴികളിൽ പോലും പൊലീസിനെ നിയോഗിച്ച് കനത്ത സുരക്ഷയാണ് ഏർപെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരിപാടികളിൽ പങ്കെടുക്കുന്നവരെയെല്ലാം കർശന പരിശേധനയ്ക്ക് ശേഷം മാത്രമാണ് കടത്തിവിടുക. സുരക്ഷയ്ക്കായി മറ്റ് ജില്ലകളിൽ നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്.

Keywords: Kasaragod, News, Protest, Kerala, Pinarayi-Vijayan, Kanhangad, Leader, Police, Congress, Custody, Top-Headlines, Black flags will be shown against Chief Minister in Kasaragod.
< !- START disable copy paste -->

Post a Comment