Join Whatsapp Group. Join now!
Aster mims 04/11/2022

Black flag | മുഖ്യമന്ത്രിക്കെതിരെ കാസര്‍കോട്ട് വിവിധയിടങ്ങളില്‍ കരിങ്കൊടി; കനത്ത സുരക്ഷ ഭേദിച്ച് പ്രതിഷേധം; വീഡിയോ

Black flag waved at Kerala CM in Kasaragod, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ കാസര്‍കോട്ട് വിവിധയിടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം. കാസര്‍കോട് ടൗണ്‍, മഡിയന്‍, ചിത്താരി, കല്ലിങ്കാല്‍, ചീമേനി, മാവുങ്കാൽ  എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചത്. യൂത് കോണ്‍ഗ്രസ്, യുവമോർച പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് പിന്നില്‍.
       
Latest-News, Kerala, Kasaragod, Top-Headlines, Pinarayi-Vijayan, Minister, Political-News, Politics, Controversy, Congress, Muslim-League, CPM, Video, Black flag waved at Kerala CM in Kasaragod.

കാസര്‍കോട് നഗരത്തില്‍ പ്രസ് ക്ലബ് ജന്‍ക്ഷനിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. മുദ്രാവാക്യം മുഴക്കിക്കൊണ്ട് ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ്‌ കുമാറും, കാഞ്ഞങ്ങാട് ബ്ലോക് പ്രസിഡന്റ്‌ രാഹുൽ രാംനഗറും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയെത്തിയപ്പോൾ പൊലീസ് പിടിച്ചുമാറ്റുകയായിരുന്നു. മഡിയനില്‍ കരിങ്കൊടി വിശിയ നാല് വനിത യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചീമേനിയില്‍ കരിങ്കൊടി കാണിച്ച യൂത് കോണ്‍ഗ്രസ് ചീമേനി മണ്ഡലം പ്രസിഡന്റ് സന്ദീപിനെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് മാവുങ്കാലിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിന് യുവമോർച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വൈശാഖ് ഉൾപെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉച്ചയ്ക്ക് പടന്നക്കാട് വെച്ച് കാഞ്ഞങ്ങാട് മണ്ഡലം യൂത് കോൺഗ്രസ് പ്രസിഡന്റ്‌ ഷിബിൻ ഉപ്പിലക്കൈ, മണ്ഡലം സെക്രടറി വിനീത് എച് ആർ, പടന്നക്കാട് മേൽപാലത്തിന് താഴെ ശരത് മരക്കാപ്പ്, തസറീന, അക്ഷയ, ദിവ്യ, ലിജിന എന്നിവരും ചിത്താരിയിൽ സംസ്ഥാന ജെനറൽ സെക്രടറി ജോമോൻ ജോസ്, ഇസ്മാഈൽ ചിത്താരി, രാജേഷ് തമ്പാൻ, ജോബിൻ ബാബു, ജോബിൻ പറമ്പയും, പള്ളിക്കര കല്ലിങ്കലിൽ വെച്ച് പള്ളിക്കര മണ്ഡലം പ്രസിഡന്റ്‌ മഹേഷ്‌ തച്ചങ്ങാടിന്റെ നേതൃത്വത്തിൽ റാശിദ്‌, സുജിത് എന്നിവരും കരിങ്കൊടി കാണിച്ചു.

മുഖ്യമന്ത്രി യുടെ സന്ദർശനത്തെ തുടർന്ന് നിരവധി യൂത് കോൺഗ്രസ്‌ നേതാക്കളെയാണ് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയത്. യൂത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ മനാഫ് നുള്ളിപ്പാടി,അജാനൂർ മണ്ഡലം പ്രസിഡന്റ്‌ ഉമേഷൻ കാട്ടുകുളങ്ങര എന്നിവരെ രാവിലെ തന്നെ കരുതൽ തടങ്കലിൽ ആക്കിയിരുന്നു.      
      
Latest-News, Kerala, Kasaragod, Top-Headlines, Pinarayi-Vijayan, Minister, Political-News, Politics, Controversy, Congress, Muslim-League, CPM, Video, Black flag waved at Kerala CM in Kasaragod.

ജില്ലയില്‍ അഞ്ചിടങ്ങളിലാണ് മുഖ്യമന്ത്രിക്ക് പരിപാടിയുണ്ടായിരുന്നത്. ചീമേനി തുറന്ന ജയിലിലായിരുന്നു ആദ്യ പരിപാടി. പിലിക്കോട് ഉത്തര മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സഫലം ഫാം കാര്‍ണിവല്‍, നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട് ടെര്‍മിനല്‍, കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ കെഎസ്ടിഎയുടെ 32ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം, സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.


പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് വേണ്ടി ശക്തമായ സുരക്ഷാ ക്രമീകരണമാണ് ഏര്‍പെടുത്തിയിരുന്നത്. 200 ലധികം പൊലീസുകാരെയാണ് വിന്യസിച്ചത്. കോട്ടപ്പുറം കായലിലും പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Pinarayi-Vijayan, Minister, Political-News, Politics, Controversy, Congress, Muslim-League, CPM, Video, Black flag waved at Kerala CM in Kasaragod.
< !- START disable copy paste -->

Post a Comment