1947 മുതല്‍ 2018 വരെ 2,42,000 കോടിയാണ് സംസ്ഥാനത്തിന്റെ കടം. എന്നാല്‍ 2018 മുതല്‍ 2023വരെ കടം 5,64,814 കോടിയായി. അഞ്ചുവര്‍ഷത്തിലുണ്ടായ കട ബാധ്യത മൂന്ന് ലക്ഷം കോടി. ബിജെപി സര്‍കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 2,84,000 കോടിയാണ് കടമെടുത്തത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും വായ്പയെടുക്കുമെന്നാണ് പറയുന്നത്. ദക്ഷിണ കന്നഡ, ഉഡുപി തീരദേശ ജില്ലകളില്‍ ബിജെപിക്ക് 12 എംഎല്‍എമാരും മന്ത്രിമാരുമുണ്ട്. അതിന്റെ ഒരു പ്രയോജനവും ഈ മേഖലയില്‍ ഉണ്ടായില്ല. വാഗ്ദാനങ്ങള്‍ പാഴ് വാക്കായി.
സംസ്ഥാനം കടക്കെണിയില്‍ ആണെങ്കില്‍ പിന്നെയെങ്ങിനെയാണ് അധികാരത്തില്‍ വന്നാല്‍ ഗൃഹനാഥകള്‍ക്ക് സൗജന്യ വൈദ്യുതിയും 2000 രൂപയും നല്‍കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം നടപ്പാവുക എന്ന ചോദ്യത്തിന് ഖാദറിന്റെ മറുപടി ഇങ്ങിനെ: 'കോണ്‍ഗ്രസ് സര്‍കാര്‍ പാവങ്ങളുടെ വായ്പകള്‍ എഴുതി തള്ളുകയും നികുതികള്‍ കൂട്ടാതിരിക്കുകയുമാണ് ചെയ്തത്. സമ്പന്നരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും നികുതികള്‍ ചുമത്തി പാവങ്ങളുടെ നടുവൊടിക്കുകയുമാണ് ബിജെപി സര്‍കാര്‍'.
Keywords: Latest-News, National, Karnataka, Mangalore, Controversy, Political-News, Politics, BJP, Congress, Government, Top-Headlines, Allegation, BJP Government, Government of Karnataka, UT Khader, 'BJP real beneficiaries of Pakistan, Tipu issues', UT Khader Slams BJP Government.
< !- START disable copy paste -->