മണ്ഡലത്തിലെ മുക്കിലും മൂലയിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. 25 ലക്ഷം ടണ്‍ മാലിന്യമാണ് മഞ്ചേശ്വരത്ത് കുമിഞ്ഞുകൂടിയിരിക്കുന്നത്. ജനങ്ങളുടെ വോട് കിട്ടി വിജയിച്ചാല്‍ പിന്നെ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യേണ്ടെന്ന ധിക്കാരവും ധാര്‍ഷ്ട്യവുമാണ് ഇവിടുത്തെ ജനപ്രതിനിധികള്‍ക്കുള്ളത്. അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്യാത്ത എംഎല്‍എയാണ് മഞ്ചേശ്വരത്തുള്ളത്. മാലിന്യനിര്‍മാര്‍ജനത്തിനോ കുടിവെള്ള പ്രശ്നം പരിഹരിക്കാനോ ഇടപെടാത്ത എംഎല്‍എ നരേന്ദ്രമോദി സര്‍കാര്‍ ദേശീയപാത വികസിപ്പിക്കുമ്പോള്‍ അതിന്റെ ക്രഡിറ്റ് ഏറ്റെടുത്ത് പരിഹാസ്യനാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ ദേശീയപാത അടിപ്പാത പ്രശ്നം വന്നപ്പോള്‍ പരിഹരിക്കാന്‍ എംഎല്‍എയും എംപിയുമൊന്നുമില്ലായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ കേന്ദ്രസര്‍കാരിനോട് സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്. യക്ഷഗാന കുലപതി പാര്‍ഥിസുബ്ബയുടെ പേരില്‍ കുമ്പള മുജുംഗാവില്‍ തുടങ്ങിയ യക്ഷഗാന പഠന കേന്ദ്രത്തിന്റെ അവസ്ഥ ശോചനീയമാണ്. ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ആയിരക്കണക്കിന് കോടി രൂപ കേന്ദ്രസര്‍കാര്‍ കൊടുക്കുമ്പോള്‍ അത് മഞ്ചേശ്വരത്ത് നടപ്പാകുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറിമാരായ മനുലാല്‍ മേലത്ത്, മണികണ്ഠറായ്, പുഷ്പ അമേക്കള, പി സുരേഷ് കുമാര്‍ ഷെട്ടി, സതീഷ് ചന്ദ്രഭണ്ഡാരി, എംഎല്‍ അശ്വനി, അഞ്ജു ജോസ്റ്റി, എകെ കയ്യാര്‍, ബിഎം ആദര്‍ശ്, സുനില്‍ അനന്തപുരം, മുരളീധരയാദവ് എന്നിവര്‍ സംസാരിച്ചു.
Keywords: Latest-News, Kerala, Kasaragod, Uppala, Protest, Political-News, Politics, Political Party, BJP, Manjeshwaram, Environment, Top-Headlines, BJP held march to MLA's office.
< !- START disable copy paste -->