മംഗ്ളുറു: (www.kasargodvartha.com) മുൻ മന്ത്രിയും ബിജെപി ദേശീയ ജെനറൽ സെക്രടറിയുമായ ചികമംഗ്ളുറു എംഎൽഎ സിടി രവിക്ക് അപ്രതീക്ഷിത ആഘാതമായി മനസാക്ഷി സൂക്ഷിപ്പുകാരൻ പാർടി വിട്ടു. ബിജെപി ചികമംഗ്ളുറു ജില്ലാ കൺവീനർ എച് ഡി തിമ്മയ്യയാണ് വ്യാഴാഴ്ച പാർടി പ്രാഥമിക അംഗത്വം ഉൾപെടെ രാജിവെച്ച് നേതൃത്വത്തിന് കത്ത് നൽകിയത്. ആസന്നമായ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ചികമംഗ്ളുറു മണ്ഡലത്തിൽ പാർടി സ്ഥാനാർഥിയാവാനുള്ള ആഗ്രഹം തിമ്മയ്യ പ്രകടിപ്പിക്കുകയും അനുയായികൾക്കൊപ്പം നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.
'തികഞ്ഞ ഉത്തരവാദിത്തത്തോടെ പാർടി ഏല്പിച്ച വിവിധ ചുമതലകൾ 2007 മുതൽ ഞാൻ നിർവഹിച്ചു പോരുന്നുണ്ട്. ഈയിടെയായി പാർടിയിലെ സംഭവവികാസങ്ങൾ അസ്വസ്ഥനാക്കുന്നു. ആയതിനാൽ ജില്ലാ കൺവീനർ പദവിയും പാർടി പ്രാഥമിക അംഗത്വവും ഇതിനാൽ ഒഴിയുന്നതായി അറിയിക്കുന്നു. ഇത്രയും കാലം സഹകരണവും സഹായവും നൽകിയ ഭാരവാഹികൾ, ബോർഡ് ചെയർമാന്മാർ, അംഗങ്ങൾ, നേതാക്കൾ, സർവോപരി എന്നെ സ്നേഹിക്കുന്ന പ്രവർത്തകർ എല്ലാവർക്കും നന്ദി', എന്നാണ് കത്തിലുള്ളത്.
കഴിഞ്ഞ ജൂലൈയിൽ യുവമോർച നേതാവ് പ്രവീൺ നെട്ടറു കൊല്ലപ്പെട്ട ശേഷം ദക്ഷിണ കന്നഡ ജില്ലയിൽ ബിജെപി അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധി സംഘ്പരിവാർ അടിത്തറയായ അയൽ ജില്ലയിലും പടരുകയാണ്. മന്ത്രി സ്ഥാനത്ത് നിന്ന് സിടി രവിയെ മാറ്റി പാർടി ദേശീയ ജെനറൽ സെക്രടറിയാക്കിയതിന്റെ പിന്നാമ്പുറം ഉൾപെടെ നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് തിമ്മയ്യ.
പ്രവീൺ വധ കേസിലെ മുഖ്യ പ്രതികളെന്ന് എൻഐഎ കണ്ടെത്തിയ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് പ്രവർത്തകരെ ഏഴ് മാസമായിട്ടും കേന്ദ്ര ഏജൻസിക്ക് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിൽ ക്ഷുഭിരായ പാർടി യുവത്വത്തെ ഭയന്ന് ദക്ഷിണ കന്നട ജില്ലയിൽ ബിജെപി നേതാക്കൾ പങ്കെടുക്കുന്ന പൊതുപരിപാടികൾ നടക്കാറില്ലെന്നാണ് പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ നടത്താനുള്ള ബിജെപി ദക്ഷിണ കന്നഡ ജില്ലാ കമിറ്റിയുടെ തീരുമാനം സുരക്ഷാ ഭീഷണി കാരണം ഉപേക്ഷിച്ചിരുന്നുവെന്നാണ് റിപോർടുകൾ.

Keywords: Latest-News, Top-Headlines, Political-News, Politics, Mangalore, Karnataka, Assembly Election, Election, BJP, BJP General Secretary CT Ravi's close aide left the party.