മംഗ്ളുറു: (www.kasargodvartha.com) നേത്രാവതി പാലത്തിൽ വ്യാഴാഴ്ച പുലർചെയുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. ബൈക് യാത്രക്കാരൻ അങ്കാറഗുണ്ടി സ്വദേശി മുഹമ്മദ് നൗഫൽ (26) ആണ് മരിച്ചത്.
മംഗ്ളുറു പമ്പ് വെൽ ഭാഗത്തു നിന്ന് കല്ലപ്പു ഗ്ലോബൽ മാർകറ്റിലേക്ക് വരുകയായിരുന്ന രണ്ട് ബൈകുകൾ സെകൻഡുകളുടെ വ്യത്യാസത്തിൽ പാലത്തിൽ നിറുത്തിയിട്ട മരം കയറ്റിയ ലോറിയിൽ ഇടിക്കുകയായിരുന്നു. നൗഫലിന്റെ പിൻസീറ്റിൽ സഞ്ചരിച്ച ഉമറുൽ ഫാറൂഖിനും രണ്ടാമത്തെ ബൈക് യാത്രക്കാരായ രണ്ടുപേർക്കും പരുക്കേറ്റു.
Accident | പാലത്തിൽ നിറുത്തിയ ലോറിയിൽ ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍Bike rider dies in accident at Netravathi bridge