city-gold-ad-for-blogger

Died | പെനാല്‍റ്റി കിക് സേവ് ചെയ്തതിന് പിന്നാലെ മൈതാനത്ത് കുഴഞ്ഞുവീണു; ഗോള്‍കീപര്‍ മരിച്ചു

ബ്രസല്‍സ്: (www.kasargodvartha.com) ബെല്‍ജിയം പ്രാദേശിക ലീഗിലെ രണ്ടാം ഡിവിഷന്‍ ക്ലബായ വിങ്കല്‍ സ്‌പോര്‍ട് ബി താരമായ അര്‍നെ എസ്പീല്‍ (25) കുഴഞ്ഞുവീണ് മരിച്ചു. പെനാല്‍റ്റി കിക് സേവ് ചെയ്തതിന് പിന്നാലെ ഗോള്‍കീപറായ എസ്പീല്‍ മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡികല്‍ സംഘം ഓടിയെത്തി താരത്തിന് പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മത്സരത്തില്‍ എതിരാളികളായ വെസ്ട്രോസെബെക്കെക്കെതിരെ 2-1ന് മുന്നിട്ട് നില്‍ക്കുന്നതിനിടെ രണ്ടാം പകുതിയിലാണ് വിങ്കല്‍ സ്‌പോര്‍ടിന് അനുകൂലമായി പെനാല്‍റ്റി ലഭിക്കുന്നത്. ഇതൊരു ദുരന്തവും എല്ലാവരേയും ഞെട്ടിക്കുന്നതുമാണെന്ന് വിങ്കല്‍ സ്‌പോര്‍ടിങ് ഡയറക്ടര്‍ പാട്രിക് റോട്‌സേര്‍ട് പറഞ്ഞു.

Died | പെനാല്‍റ്റി കിക് സേവ് ചെയ്തതിന് പിന്നാലെ മൈതാനത്ത് കുഴഞ്ഞുവീണു; ഗോള്‍കീപര്‍ മരിച്ചു

Keywords: News, Sports, Top-Headlines, World, Death, Football, Belgian Goalkeeper Arne Espeel, 25, Dies Moments After Saving Penalty.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia