Join Whatsapp Group. Join now!
Aster MIMS 25/06/2023

Died | ബഹ്‌റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മനാമ: (www.kasargodvartha.com) ബഹ്‌റൈനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂര്‍ എടക്കര തയ്യല്‍ മൂസയുടെ മകന്‍ മുഹമ്മദ് തയ്യല്‍ (46) ആണ് മരിച്ചത്. ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്നാണ് വിവരം. 16വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയാണ്.

ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സലാം മമ്പാട്ടുമൂലയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ്. മനാമയില്‍ ഷിഫ്റ്റിംഗ് കംപനിയില്‍ തൊഴിലാളിയാണ്.

Manama, news, Gulf, World, Top-Headlines, Death, Obituary, Bahrain: Malayali expatriate died.

മാതാവ്: സൈനബ, ഭാര്യ: സബ്‌ന, മക്കള്‍: ശദീദ്, ശാഹിദ്, ശഹാന. കെ എം സി സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലയക്കാനുള്ള നടപടികള്‍ തുടരുകയാണ്.

Keywords: Manama, news, Gulf, World, Top-Headlines, Death, Obituary, Bahrain: Malayali expatriate died.

Post a Comment