ദൊഡ്ഡി ശ്രീ ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രം പരിസരത്ത് കന്നഡ നടൻ ഡാലി ധനഞ്ജയ മൂന്നു ദിവസത്തെ പദയാത്ര ഉദ്ഘാടനം ചെയ്തു. ഉച്ചഭാഷിണി ഘടിപ്പിച്ച വിളംബര വാഹനം, അകമ്പടി വാഹനങ്ങൾ, പോസ്റ്ററുകൾ, കൊടി എന്നിവയോടെ 105 കിലോമീറ്റർ ദൂരമാണ് നടക്കുക.
'പെൺകുട്ടികൾക്ക് പഠിപ്പും ജോലിയുമുള്ളവരെ മതി. അവർ ജോലി തേടി മൈസൂറിലും ബെംഗ്ളൂറിലും പോയി അവിടെ നിന്ന് ഭർത്താക്കന്മാരെ കണ്ടെത്തുന്നു. കർഷകരെ അവർക്ക് വേണ്ട. ഭൂമിയും വയലും തരിശിട്ടാണ് പലരും നഗരങ്ങളിൽ തൊഴിലും ജീവിത പങ്കാളിയേയും സ്വീകരിക്കുന്നത്'- പദയാത്ര സംഘാടകരിൽ ഒരാളായ 33കാരൻ ഡിപി മല്ലേഷ് പറഞ്ഞു.