Join Whatsapp Group. Join now!
Aster mims 04/11/2022

Investigation | 'ഒന്നും കൊണ്ടുപോയില്ല; സ്‌കൂളില്‍ വന്ന കള്ളന്റെ ഉദ്ദേശ്യം എന്തായിരിക്കും?' തല പുകഞ്ഞ് സ്‌കൂള്‍ അധികൃതരും പൊലീസും

Attempted theft at school, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂര്‍: (www.kasargodvartha.com) ഒന്നും കൊണ്ടുപോയില്ല, അതുകൊണ്ട് തന്നെ സ്‌കൂളില്‍ വന്ന കള്ളന്റെ ഉദ്ദേശ്യം എന്തായിരിക്കും എന്ന കാര്യത്തില്‍ തല പുകഞ്ഞ് സ്‌കൂള്‍ അധികൃതരും പൊലീസും. ഒളവറ സങ്കേത ജിയുപി സ്‌കൂളില്‍ ചൊവ്വാഴ്ച പുലര്‍ചെയാണ് മോഷണശ്രമം നടന്നത്. ഓഫീസ് മുറിയില്‍ കയറിയ മോഷ്ടാവ് അലമാരയുടെ പൂട്ടുകള്‍ തകര്‍ത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.
            
Latest-News, Kerala, Kasaragod, Top-Headlines, Trikaripur, Investigation, Crime, Robbery, Theft, Attempted theft at school.

ഒന്നും കൊണ്ടുപോകാത്തതിനാല്‍ കള്ളന്റെ മനസിലിരിപ്പ് എന്താണെന്ന് തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. രജിസ്റ്ററില്‍ എന്തെങ്കിലും തട്ടിപ്പ് നടത്താനായിരിക്കാം മോഷ്ടാവിന്റെ ശ്രമമെന്നാണ് ആകെയുള്ള സംശയം. അതേസമയം സ്‌കൂളിന് സമീപത്തെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 60 എം 8911 എഫ് സെഡ് ബൈക് മോഷണം പോയിട്ടുണ്ട്.

പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണെന്ന് ചന്തേര പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
         
Latest-News, Kerala, Kasaragod, Top-Headlines, Trikaripur, Investigation, Crime, Robbery, Theft, Attempted theft at school.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Trikaripur, Investigation, Crime, Robbery, Theft, Attempted theft at school.
< !- START disable copy paste -->

Post a Comment