Join Whatsapp Group. Join now!
Aster MIMS 10/10/2023

Murder Case | 'യുവതി ഭർത്താവിനെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു'; പിന്നീട് സംഭവിച്ചത്!

Assam Woman Kills Husband, Mother-In-Law, Hides Body Parts In Fridge: Cops #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ഗുവാഹത്തി: (www.kasargodvartha.com) ഡെൽഹിയെ ഞെട്ടിച്ച ശ്രദ്ധ കൊലക്കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നതിനിടെ അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് സമാനമായ മറ്റൊരു കേസ് കൂടി പുറത്തുവന്നു. യുവതി തന്റെ ഭർത്താവിനെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് ശരീരഭാഗങ്ങൾ വലിച്ചെറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഏഴ് മാസം മുമ്പ് നടന്ന സംഭവം കഴിഞ്ഞ ദിവസം പ്രതിയായ ബന്ദന കലിത എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുറത്തറിയുന്നത്. കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 ന് ഭർത്താവ് അമർജ്യോതി ഡേയെയും അമ്മായിയമ്മ ശങ്കരി ഡേയെയും യുവതി കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പിന്നീട് ശരീരഭാഗങ്ങൾ വെട്ടിമുറിച്ച ശേഷം രണ്ട് കൂട്ടാളികളും ചേർന്ന് മേഘാലയയിലെ പർവതനിരകളിൽ ഉപേക്ഷിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

News, National, Top-Headlines, Woman, Police, Crime,  Assam Woman Kills Husband, Mother-In-Law, Hides Body Parts In Fridge: Cops.

ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവ്

'വിവാഹേതര ബന്ധത്തിന്റെയും സ്വത്തിന്റെയും അത്യാഗ്രഹത്തിലാണ് സംഭവം നടന്നത്. അമർജ്യോതി ഡേ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ബന്ദന കലിതയെ വിവാഹം കഴിച്ചത്, ഗുവാഹത്തി നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള നരേംഗിയിലായിരുന്നു താമസം. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം ബന്ദനയ്ക്ക് ധൻജിത് ദേക എന്ന യുവാവുമായി ബന്ധമുണ്ടെന്ന് അമർജ്യോതി അറിഞ്ഞു. ഇതിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇരുവരും വിവാഹമോചനത്തിനുള്ള ഒരുക്കത്തിലായിരുന്നു.

മറുവശത്ത്, അമർജ്യോതിയുടെ അമ്മ ശങ്കരി ഡേയ്ക്ക് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ചന്ദ്മാരി പ്രദേശത്ത് അഞ്ച് കെട്ടിടങ്ങൾ ഉണ്ടായിരുന്നു. അവർ ഒരു വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്, മറ്റ് നാല് വീടുകൾ വാടകയ്ക്ക് നൽകി. ശങ്കരി ഡേയുടെ സഹോദരന്മാർ ഈ വീടുകൾക്ക് വാടക പിരിക്കാറുണ്ടായിരുന്നുവെന്ന് പറയുന്നു. ബന്ദനയ്ക്ക് ഇത് ഇഷ്ടപ്പെട്ടില്ല. ഏഴുമാസം മുമ്പ് ബന്ദന തന്റെ ഭർത്താവിനെയും അമ്മായിയമ്മയെയും കാണാനില്ലെന്ന് നൂന്മതി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളെക്കുറിച്ചോ എവിടെയാണെന്നോ യാതൊരു സൂചനയും ലഭിച്ചില്ല.

കുറച്ച് സമയത്തിന് ശേഷം, ശങ്കരി ഡേയുടെ അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്ന പണം ശങ്കരി ഡേയുടെ സഹോദരൻ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ബന്ദന മറ്റൊരു പരാതി നൽകി. എന്നിരുന്നാലും, അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് തെളിഞ്ഞു. പൊലീസ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ബന്ദന കലിത തന്നെ എടിഎം കാർഡ് ഉപയോഗിച്ച് അമ്മായിയമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തി. ഇത് പൊലീസിന് യുവതിയിൽ സംശയം ജനിപ്പിക്കുകയും കൂടുതൽ അന്വേഷണത്തിനൊടുവിൽ കൂടുതൽ തെളിവുകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആഗസ്ത് 17ന് അരൂപ് ദാസ് എന്ന യുവാവിന്റെ സഹായത്തോടെ ചന്ദ്മാരിയിലെ വീട്ടിൽ വച്ച് യുവതി അമ്മായിയമ്മ ശങ്കരി ഡേയെ കൊലപ്പെടുത്തി. ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഓഗസ്റ്റ് 21 ന് ബന്ദന കലിത കാമുകൻ ധൻജിത് ദേകയുടെ സഹായത്തോടെ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, അയാളുടെ ശരീരവും കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങൾ പോളിത്തീൻ ബാഗുകളിൽ നിറച്ചു. പിന്നീട് ശരീര ഭാഗങ്ങൾ എടുത്ത് അവർ മേഘാലയയിലെ ചിറാപുഞ്ചിക്ക് സമീപത്തുള്ള ദവ്കി പ്രദേശത്തെ ആഴത്തിലുള്ള കുഴിയിലേക്ക് എറിഞ്ഞു. .


അതിനുശേഷം യുവതി വീട്ടിലേക്ക് മടങ്ങി, സ്ഥലം വൃത്തിയാക്കി. അന്ന് വീടിന്റെ മേൽക്കൂരയിൽ മെത്തയും വസ്ത്രങ്ങളും കത്തുന്നത് കണ്ടതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം, ബന്ദന കലിത മാതാപിതാക്കളോടൊപ്പം ഗുവാഹത്തിയിലെ പനിഖേതി പ്രദേശത്തെ അവരുടെ വീട്ടിൽ താമസിച്ചു, അവിടെ നിന്നാണ് അറസ്റ്റ് ചെയ്തത്. ബന്ദന കലിതയുടെ കുറ്റസമ്മതത്തെ തുടർന്ന്, ധൻജിത് ദേകയെ ടിൻസുകിയയിൽ നിന്നും അരൂപ് ദേകയെ ഗുവാഹത്തിയിലെ ഖാനപരയിൽ നിന്നും അറസ്റ്റ് ചെയ്തു.

മരിച്ചവരുടെ അവശിഷ്ടങ്ങൾ കണ്ടെത്താൻ വൻ പൊലീസ് സംഘം മേഘാലയയിലേക്ക് പോയിട്ടുണ്ട്, ദൗകിയിൽ നിന്ന് ചില ശരീരഭാഗങ്ങൾ കണ്ടെടുത്തു. ശങ്കരി ഡേയുടെ തലവെട്ടിയ മൃതദേഹം കണ്ടെടുത്തു. ഇതോടൊപ്പം പോളിത്തീൻ ബാഗിൽ ചില പുതപ്പുകളും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ കൈയും തലയും കാണാനില്ല. അമർജ്യോതി ഡേയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിന് ശേഷം ശരീരഭാഗങ്ങൾ സംസ്കരിക്കാൻ പ്രതികൾ ഉപയോഗിച്ച വാഹനം 'ഹ്യുണ്ടായ് എക്‌സെന്റ്' ആണെന്ന് വിവരം ലഭിച്ചിട്ടുണ്ട്', പൊലീസ് പറഞ്ഞു.

Keywords: News, National, Top-Headlines, Woman, Police, Crime,  Assam Woman Kills Husband, Mother-In-Law, Hides Body Parts In Fridge: Cops.

Post a Comment