കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതുസംബന്ധിച്ച റിപോര്‍ട് അന്വേഷണ സംഘത്തിന് ലഭിച്ചു. സാധാരണ ഫോറന്‍സിക് പരിശോധന ഫലം ലഭിക്കാന്‍ മാസങ്ങള്‍ എടുക്കുമെങ്കിലും പ്രത്യേക സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് വേഗത്തില്‍ പരിശോധനാ ഫലം ലഭ്യമായത്.
കഴിഞ്ഞ ജനുവരി ഏഴിനാണ് അഞ്ജുശ്രീ മരിച്ചത്. മരണത്തിന് കാരണമായത് കാസര്‍കോട്ടെ ഒരു റെസ്റ്റോറന്റില്‍ നിന്ന് ഓണ്‍ലൈനില്‍ വരുത്തിച്ച ഭക്ഷണം കഴിച്ചതിന് ശേഷമുണ്ടായ ഭക്ഷ്യ വിഷബാധ മൂലമാണെന്ന് ആദ്യഘട്ടത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളുന്നതായിരുന്നു കണ്ണൂര്‍ മെഡികല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ടത്തിലെ കണ്ടെത്തലുകള്‍.
അഞ്ജുശ്രീയുടെ മരണ കാരണം ഭക്ഷ്യ വിഷബാധ മൂലമല്ലെന്ന് പോസ്റ്റ് മോര്‍ടം പ്രാഥമിക റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. അന്തിമ പോസ്റ്റ് മോര്‍ടം റിപോര്‍ടിലും ഇത് സ്ഥിരീകരിച്ചു. അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും എന്നാലിത്, കഴിച്ച ഭക്ഷണത്തില്‍ നിന്നുള്ളതല്ലെന്നും ഫോറന്‍സിക് സര്‍ജന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കൂടുതല്‍ സ്ഥിരീകരണത്തിനായാണ് കോഴിക്കോട് ഫോറന്‍സിക് ലാബിലേക്ക് ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്.
അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന് ചില തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും അവയെ സംബന്ധിച്ച് രാസപരിശോധന ഫലം വന്നതിന് ശേഷമേ ഉറപ്പിക്കാനാകൂവെന്നും നേരത്തെ ജില്ലാ പൊലീസ് മേധാവി പറഞ്ഞിരുന്നു. പൊലീസിന്റെ സംശയങ്ങള്‍ സ്ഥിരീകരിക്കുന്ന റിപോര്‍ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Report, Suicide, Death, Died, Dead, Police, Anjushree's death: chemical test results out.
< !- START disable copy paste -->