Join Whatsapp Group. Join now!
Aster mims 04/11/2022

Jailed | ആകാശ് തില്ലങ്കേരിയെയും കൂട്ടാളിയെയും അടച്ചത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10-ാം ബ്ലോകിൽ; ഗുണ്ടാതടവുകാരോടൊപ്പം സിപിഎം സൈബര്‍ പോരാളികളും

Akash Tillankeri and his accomplice lodged in Block 10 of Kannur Central Jail #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kasargodvartha.com) കാപ കേസില്‍ അറസ്റ്റുചെയ്ത ആകാശ് തില്ലങ്കേരിയേയും സുഹൃത്തായ ജിജോ തില്ലങ്കേരിയേയും പാർപിച്ചിരിക്കുന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവസുരക്ഷാ ബ്ലോകിൽ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഏറ്റവും സുരക്ഷയുളള പത്താം നമ്പർ ബ്ലോകിലാണ് ഇരുവരുമുള്ളത്. ഈ ബ്ലോകിലുളളവരില്‍ കൂടുതല്‍ പേരും ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായവരാണ്. ആകാശിനും ജിജോയ്ക്കും പ്രത്യേകം നിരീക്ഷണവുമേര്‍പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ചെ നാലുമണിക്കാണ് ആകാശിനെയും കൂട്ടാളി ജിജോവിനെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്.


മുഴക്കുന്ന് എസ് എച് ഒ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച  രാത്രി ഏഴു മണിയോടെ ഇരുവരേയും വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് മുഴക്കുന്ന്  സ്റ്റേഷനിലെത്തിച്ച് കാപ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിന്   മുന്നോടിയായി ഇരിട്ടി, മുഴക്കുന്ന്, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ  പൊലീസ് മേധാവി മുഖേന ജില്ലാ കലക്ടര്‍ക്ക് കൈമാറിയിരുന്നു. 

Kannur, news, Kerala, Top-Headlines, Jail, CPM, Central Jail, Crime, Akash Tillankeri and his accomplice lodged in Block 10 of Kannur Central Jail.

ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും കാപ ചുമത്തി അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമൊപ്പം പിടിയിലായ മൂന്നാം പ്രതി ജയപ്രകാശ് തില്ലങ്കേരി നിലവില്‍ ഒരു കേസില്‍ മാത്രമാണ് പ്രതിയെന്നതിനാല്‍ ഇയാളെ കാപ ചുമത്തുന്നതില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. രണ്ട് കൊലപാതക കേസുള്‍പെടെ നിരവധി കേസുകളില്‍  പ്രതിയാണ് ആകാശ് തില്ലങ്കേരി. 

തില്ലങ്കേരിയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വിനീഷ്, എടയന്നൂരിലെ യൂത് കോണ്‍ഗ്രസ് നേതാവ് ശുഐബ് എന്നിവരുടെ കൊലപാതകക്കേസും  ഒരുവധശ്രമക്കേസും ആകാശ് തില്ലങ്കേരിക്കെതിരെയുണ്ട്. ഇതുള്‍പെടെ ബോംബ് സ്ഫോടനം, അടിപിടി, വധശ്രമം എന്നിങ്ങനെ ഏഴ് കേസ് ഇരിട്ടി പൊലീസ് സ്റ്റേഷനിലും ഒരു കൊലപാതക കേസ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലും ബോംബ് സ്ഫോടനം, അടിപിടി, സമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ നാല് കേസ് മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലുമായുണ്ട്. 

വധശ്രമക്കേസുള്‍പെടെ ബോംബ് സ്ഫോടനം, അടിപിടി എന്നീ വകുപ്പുകള്‍ പ്രകാരം പത്തോളം കേസില്‍ പ്രതിയാണ് ജിജോ തില്ലങ്കേരി. മന്ത്രി എംബി രാജേഷിന്റെ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കും സുഹൃത്ത് ജിജോ തില്ലങ്കേരിക്കുമെതിരെ മുഴക്കുന്ന് പൊലീസും  തന്നെ സമൂഹമാധ്യമം വഴി ഭീഷണിപ്പെടുത്തിയതായി കാട്ടി ഡിവൈഎഫ്ഐ നേതാവ് മട്ടന്നൂരിലെ വിനീഷ് നല്‍കിയ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂര്‍ പൊലീസും കേസെടുത്തിരുന്നു. ഈ കേസില്‍ രണ്ടു കേസിലുമുള്‍പെടെ മൂന്നു പ്രതികള്‍ക്കും മട്ടന്നൂര്‍ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

Keywords: Kannur, news, Kerala, Top-Headlines, Jail, CPM, Central Jail, Crime, Akash Tillankeri and his accomplice lodged in Block 10 of Kannur Central Jail.

Post a Comment