Join Whatsapp Group. Join now!
Aster mims 04/11/2022

Jailed | 'മയക്കുമരുന്ന് വിൽപന മുതൽ നരഹത്യാ ശ്രമം വരെ'; നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു

Accused in several criminal cases arrested under KAAPA#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി പിടികൂടി ജയിലിലടച്ചു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ എം ശ്യാം മോഹനിനെ (32) ആണ് കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്.

Latest-News, Top-Headlines, Kasaragod, Kannur, Central Jail, Police, Arrested, Accused, Jail, Investigation, Case,  Accused in several criminal cases arrested under KAAPA

അറിയപ്പെടുന്ന ഗുണ്ടയും അടിപിടി, നരഹത്യാ നടത്താനുള്ള ശ്രമം, ലഹരി ഉൽപന്നങ്ങളുടെ ഉപയോഗവും വിപണനവും, കുട്ടികൾക്കെതിരെയുള്ള അതിക്രമം, കുട്ടികൾക്ക് കഞ്ചാവ് വിൽപന നടത്തുക എന്നിങ്ങനെയുള്ള ആറോളം കേസുകളിൽ പ്രതിയുമാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

പൊതുജനങ്ങളുടെ ജീവിതത്തിനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന കുറ്റം ചുമത്തിയാണ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വകുപ്പ് 3(1) പ്രകാരം ജില്ലാ കലക്ടറുടെ ഉത്തരവ് അനുസരിച്ച് യുവാവിനെതിരെ നടപടി സ്വീകരിച്ചത്.

Keywords: Latest-News, Top-Headlines, Kasaragod, Kannur, Central Jail, Police, Arrested, Accused, Jail, Investigation, Case,  Accused in several criminal cases arrested under KAAPA.

Post a Comment