Join Whatsapp Group. Join now!
Aster mims 04/11/2022

Expat Died | പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി; പ്രശസ്ത എഴുത്തുകാരി എസ് സിതാര ഭാര്യയാണ്

Abdul Faheem, husband of writer S Sithara, passed away in Dubai #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദുബൈ: (www.kasargodvartha.com) പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി. കണ്ണൂര്‍ തലശ്ശേരി സ്വദേശി ഒ വി അബ്ദുല്‍ ഫഹീം(52) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. രാവിലെ 9.28ന് സിലികോണ്‍ ഒയാസിസിലെ ഫകീഹ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു മരണം. 

ദുബൈ അല്‍മറായ് കംപനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ 15 വര്‍ഷത്തോളം ജിദ്ദയില്‍ കൊകകോള കംപനിയില്‍ സെയില്‍സ് മാനേജര്‍ ആയിരുന്നു. ജിദ്ദയില്‍ തലശ്ശേരി ക്രികറ്റ് ഫോറം സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായിരുന്നു. 

news,World,international,Gulf,Death,Obituary,Top-Headlines,Dead body,hospital,Writer, Abdul Faheem, husband of writer S Sithara, passed away in Dubai


പ്രശസ്ത എഴുത്തുകാരി എസ് സിതാര ഭാര്യയാണ്. 10 ദിവസം മുമ്പാണ് സിതാരയും മക്കളും ദുബൈയിലെത്തിയത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ മടങ്ങാനിരിക്കെയാണ് ഭര്‍ത്താവിന്റെ മരണം. അറിയപ്പെടുന്ന കഥാകൃത്തും കേരളസാഹിത്യ അകാഡമി ജേതാവുമാണ് സിതാര.

പിതാവ്: ബാറയില്‍ അബൂട്ടി, മാതാവ്: ഓ വി സാബിറ, മക്കള്‍: ഗസല്‍, ഐദിന്‍. സഹോദരങ്ങള്‍: ഫര്‍സീന്‍, ഫൈജാസ്, ഖദീജ. മൃതദേഹം ഫഖീഹ് യൂനിവേഴ്‌സിറ്റി ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
              
news,World,international,Gulf,Death,Obituary,Top-Headlines,Dead body,hospital,Writer, Abdul Faheem, husband of writer S Sithara, passed away in Dubai

Keywords: news,World,international,Gulf,Death,Obituary,Top-Headlines,Dead body,hospital,Writer, Abdul Faheem, husband of writer S Sithara, passed away in Dubai 

Post a Comment