നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനും ദക്ഷിണ കന്നഡ ജില്ലാ സ്വദേശിയുമായ സി ഗണേശനെ (27) യാണ് പോക്സോ കോടതി ജഡ്ജ് സി സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികതടവ് അനുഭവിക്കണം.
2020 ഓഗസ്റ്റ് 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 വയസുള്ള പെണ്‍കുട്ടിയെ ഗണേശന്‍ ഓടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ചീമേനി പൊലീസാണ് കേസെടുത്ത് യുവാവിനെ അറസ്റ്റുചെയ്തത്. പൊലീസ് ഇന്‍സ്പെക്ടര്‍ എ അനില്‍കുമാറാണ് കേസന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Court-Order, Court, Verdict, Molestation, Assault, Youth gets 6 years jail for assault on minor girl.
< !- START disable copy paste -->