പ്രദേശവാസികള്‍ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ മരണപ്പെടുകയായിരുന്നു. ഏകദേശം 35 വയസ് തോന്നിക്കുന്ന യുവാവ് ജീന്‍സ് പാന്റും കുപ്പായവുമാണ് ധരിച്ചിരുന്നത്.
ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷം എറണാകുളം - പൂനെ എക്സ്പ്രസ് കടന്ന് പോയതിന് ശേഷമാണ് യുവാവിനെ റെയില്‍ പാളത്തില്‍ കണ്ടെത്തിയത്. അതിനാല്‍ ഈ ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് സംശയിക്കുന്നത്. തിരിച്ചറിയല്‍ രേഖകളൊന്നും യുവാവില്‍ നിന്ന് കണ്ടെത്താനായിട്ടില്ല. മൃതദേഹം ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Died, Kanhangad, Obituary, Dead, Investigation, Railway-track, Youth found unconscious on railway track, died.
< !- START disable copy paste -->