പെർള: (www.kasargodvartha.com) യുവാവിനെ വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഷേണി മണിയംപാറയിലെ മുത്തപ്പ പൂജാരി - ഗിരിജ ദമ്പതികളുടെ മകൻ പ്രവീൺ (29) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ വീടിനടുത്തുള്ള റബർ തോട്ടത്തിലാണ് പ്രവീണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ് യുവാവ്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർ ടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
അവിവാഹിതനാണ് പ്രവീൺ. സഹോദരങ്ങൾ: പ്രതിമ, പ്രമീള.
Keywords: News, Kasaragod, Death, House, Police, Top-Headlines, Youth found dead.