മംഗ്ളുറു: (www.kasargodvartha.com) പ്രണയം നിരസിച്ച യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവിനെ പുത്തൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ താലൂക് പരിധിയിലെ കെ ഉമേഷ് (27) ആണ് അറസ്റ്റിലായത്. പുത്തൂര്‍ മുണ്ടൂര്‍ കമ്പയിലെ ജയശ്രീ (23) ചൊവ്വാഴ്ച രാവിലെ 11.30നാണ് കൊല്ലപ്പെട്ടത്.
മാതാവ് ഗിരിജ വീടിന്റെ ഉമ്മറത്ത് നില്‍ക്കെ അടുക്കളയില്‍ കയറി യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ഗിരിജ നിലവിളി കേട്ട് ചെന്നപ്പോള്‍ മകള്‍ രക്തത്തില്‍ കിടക്കുന്നതാണ് കണ്ടത്. വയറ്റില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവിന്റെ പരാതിയിലാണ് ഉമേഷിനെ അറസ്റ്റ് ചെയ്തത്.
Keywords: Latest-News, National, Karnataka, Top-Headlines, Arrested, Crime, Murder, Arrest, Mangalore, Youth arrested for 23-year-old woman's murder.
< !- START disable copy paste -->