Join Whatsapp Group. Join now!
Aster mims 04/11/2022

Died | ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; അപ്രതീക്ഷിത ദുരന്തമെത്തിയത് കുവൈറ്റില്‍ പോകുന്നതിന് വിമാന ടികറ്റ് എടുത്ത് നില്‍ക്കെ

Young Man, Injured In Accident, Died, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പെരിയാട്ടടുക്കം: (www.kasargodvartha.com) ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു . കുണിയ ചരുമ്പയിലെ മുഹമ്മദ് റഫീഖ് (41) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് രാത്രി 1.30 മണിയോടെയാണ് പെരിയാട്ടടുക്കത്ത് വെച്ച് ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ റഫീഖ് മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
     
Latest-News, Kerala, Kasaragod, Top-Headlines, Died, Accident, Obituary, Tragedy, Young Man, Injured In Accident, Died.

നേരത്തെ പ്രവാസിയായിരുന്ന റഫീഖ് അടുത്തിടെ നാട്ടില്‍ തന്നെ കൂലിപ്പണിയും മറ്റും ചെയ്തുവരികയായിരുന്നു. കുവൈറ്റിലേക്ക് വിസ ശരിയായതിനെ തുടര്‍ന്ന് അവിടേക്ക് പോകുന്നതിനായി ജനുവരി അഞ്ചിന് വിമാന ടികറ്റ് എടുത്ത് നില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തമെത്തിയത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
               
Latest-News, Kerala, Kasaragod, Top-Headlines, Died, Accident, Obituary, Tragedy, Young Man, Injured In Accident, Died.

അബ്ദുല്‍ ഹമീദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുബൈദ. മക്കള്‍: മുഹമ്മദ് റിസ്വാന്‍, ളാഹിര്‍, ഫാത്വിമത് റിസ്വാന.
സഹോദരങ്ങള്‍: മുഹമ്മദ്, ഖൈറുന്നീസ, സുമയ്യ, സാജിദ, പരേതനായ ഹനീഫ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Died, Accident, Obituary, Tragedy, Young Man, Injured In Accident, Died.
< !- START disable copy paste -->

Post a Comment