Join Whatsapp Group. Join now!
Aster mims 04/11/2022

Wipro | വിപ്രോ പുതുമുഖങ്ങളെ പുറത്താക്കി; പിരിച്ചുവിട്ടത് ഇന്റേണല്‍ ടെസ്റ്റിന് ശേഷം; ജോലി തെറിച്ചത് 800 പേര്‍ക്ക്

Wipro sacks freshers; 800 employees allegedly fired after internal test, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്‌ളുറു: (www.kasargodvartha.com) രാജ്യത്തെ മികച്ച അഞ്ച് ഐടി കമ്പനികളിലൊന്നായ വിപ്രോ, ഇന്റേണല്‍ ടെസ്റ്റിന് ശേഷം മോശം പ്രകടനത്തിന്റെ പേരില്‍ നൂറുകണക്കിന് പുതുമുഖ ജീവനക്കാരെ പിരിച്ചുവിട്ടതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വിപ്രോയില്‍ ഏറ്റവും ഉന്നതനിലവാരം പുലർത്തുന്നവരെ നിലനിര്‍ത്തുന്നതില്‍ അഭിമാനിക്കുന്നുവെന്ന്  പിരിച്ചുവിടലിനോട് കമ്പനി പ്രതികരിച്ചു.
             
Latest-News, National, Top-Headlines, Karnataka, Business, Job, Worker, Employees, Report, Wipro sacks freshers; 800 employees allegedly fired after internal test.

ഓരോ എന്‍ട്രി ലെവല്‍ ജീവനക്കാരനും അവരുടെ നിയുക്ത തൊഴില്‍ മേഖലയില്‍ നിശ്ചിത നിലവാരത്തിലുള്ള പ്രാവീണ്യം ഉണ്ടായിരിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനിയുടെ ആവശ്യതകളും ക്ലയന്റുകളുടെ ആവശ്യത്തിനനുസരിച്ചുള്ള ജീവനക്കാരുടെ പ്രകടനങ്ങളും വിലയിരുത്തിയതായി കമ്പനി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ മെന്ററിംഗ്, റീട്രെയിനിംഗ്, ജീവനക്കാരെ ഒഴിവാക്കല്‍ തുടങ്ങിയ നടപടികളാണ് സ്വീകരിച്ചത്.

ഇന്റേണല്‍ ടെസ്റ്റിന് ശേഷം 800 പുതുമുഖ ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വിവരം. എന്നാല്‍ കമ്പനി അവകാശപ്പെടുന്നത് അതിനേക്കാള്‍ കുറവാണെന്നാണ്. ടെസ്റ്റില്‍ മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്ന് കമ്പനി വിടാന്‍ ആവശ്യപ്പെട്ട പുതുമുഖങ്ങളുടെ എണ്ണം വിപ്രോ വെളിപ്പെടുത്തിയിട്ടില്ല. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് കമ്പനി അയച്ച പിരിച്ചുവിടല്‍ നോട്ടീസ് ബിസിനസ് ടുഡേയ്ക്ക് ലഭിച്ചിട്ടുണ്ട്. പരിശീലനത്തിനായി കമ്പനി ചിലവഴിച്ച 75,000 രൂപ ജീവനക്കാര്‍ നല്‍കേണ്ടിവരുമെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും കമ്പനി അത് ഒഴിവാക്കി. 'നിങ്ങള്‍ അടയ്ക്കേണ്ട പരിശീലന ചിലവായ 75,000 രൂപ ഒഴിവാക്കുമെന്ന് അറിയിക്കുന്നു', പിരിച്ചുവിടല്‍ കത്തില്‍ പറയുന്നു.

അതേസമയം പിരിച്ചുവിട്ട ജീവനക്കാർ പലരും കമ്പനിക്കെതിരെ പ്രതികരിച്ചു. '2022 ജനുവരിയില്‍ എനിക്ക് നിയമന കത്ത് ലഭിച്ചു, പക്ഷേ മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് നിയമിച്ചത്. ഇപ്പോള്‍ ടെസ്റ്റിന്റെ പേരിൽ  ഒഴികഴിവ് നല്‍കി പുറത്താക്കാനാണോ ശ്രമമെന്നാണ് കരുതുന്നത്.', വിപ്രോയിലെ മോശം പ്രകടനം കാരണം പിരിച്ചുവിട്ട ഒരു ജീവനക്കാരന്‍ പ്രതികരിച്ചു. ജീവനക്കാരെ പിരിച്ചുവിടാന്‍ ഇത് അവര്‍ക്ക് സൗകര്യപ്രദമായ ഒരു ഒഴികഴിവ് മാത്രമാണെന്നായിരുന്നു മറ്റൊരു ജീവനക്കാരന്റെ പ്രതികരണം.

ഈ മാസമാദ്യം വിപ്രോ ത്രൈമാസ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ അറ്റാദായം 2,969 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2.8 ശതമാനം വര്‍ധിച്ച് 3,052.90 കോടി രൂപയായി. ഐടി സേവന വരുമാനത്തില്‍ 11.5-12.0 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്കായിട്ടുണ്ട്.

Keywords: Latest-News, National, Top-Headlines, Karnataka, Business, Job, Worker, Employees, Report, Wipro sacks freshers; 800 employees allegedly fired after internal test.

< !- START disable copy paste -->

Post a Comment