Join Whatsapp Group. Join now!
Aster mims 04/11/2022

Vigilance Raid | ഓപറേഷൻ ഓവർലോഡ് - 2ൽ കാസർകോട്ട് കുടുങ്ങിയത് 10 ലോറികൾ; 'അനധികൃതമായി കയറ്റിക്കൊണ്ട് പോവുകയായിരുന്ന കരിങ്കൽ ഉത്പന്നങ്ങൾ പിടികൂടി; എല്ലാ വാഹനങ്ങളിലും ഇരട്ടിഭാരം'

Vigilance seizes lorries for overloading#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ഓപറേഷൻ ഓവർലോഡ് - 2 എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്‌ഡിന്റെ ഭാഗമായി കാസർകോട്ട് 10 ലോറികൾ കുടുങ്ങി. ബുധനാഴ്ച രാവിലെ ഏഴ് മണി മുതൽ കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് 10 ലോറികൾ പിടിയിലായത്. ജിയോളജിസ്റ്റ് നൽകിയ പാസിനേക്കാൾ അനുവദനീയമായതിൽ ഇരട്ടി ഭാരം കയറ്റിയാണ് പിടികൂടിയ ലോറികൾ അനധികൃതമായി കരിങ്കൽ ഉത്പന്നങ്ങൾ കടത്തിക്കൊണ്ട് പോയതെന്നും പാസില്ലാതെ കടത്തുകയായിരുന്ന കരിങ്കൽ ഉത്പന്നങ്ങളും റെയ്‌ഡിൽ പിടികൂടിയിട്ടുണ്ടെന്നും വിജിലൻസ് അറിയിച്ചു.

Vigilance seizes lorries for overloading

അമിതഭാരം കയറ്റിയതിന് നടപടി സ്വീകരിക്കാൻ മോടോർ വെഹികിൾ വകുപ്പിനും അനുമതിയില്ലാതെ കടത്തിയ ധാതുക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ ജിയോളജി വകുപ്പിനും വിൽപന നടത്തിയ ധാതുക്കൾക്ക് മതിയായ ജി എസ് ടി അടപ്പിക്കുന്നതിന് ജി എസ് ടി കൊമേഴ്സ്യൽ വകുപ്പിനും വിജിലൻസ് റിപോർടുകൾ നൽകി. പിടികൂടിയ ലോറികൾ അമ്പലത്തറ, ബേഡകം വിദ്യാനഗർ പൊലീ സ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരിക്കുകയാണ്.

ജി എസ് ടി, മോടോർ വാഹന വകുപ്പ്, ജിയോളജി, പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ കൃത്യമായ വാഹന പരിശോധന നടത്തി ഉചിതമായ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് ഇത്തരത്തിൽ നികുതിവെട്ടിച്ചും അമിതഭാരം കയറ്റിയും വാഹനങ്ങൾ ധാതുക്കൾ കയറ്റിക്കൊണ്ട് പോകുന്നതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തരത്തിൽ റോഡിലൂടെ കടന്നുപോകുന്നത്. സർകാരിന് നികുതി ഫീസ് പിഴ ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ദിവസേന സംഭവിക്കുന്നതെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് വിജിലൻസ് ശുപാർശ നൽകുമെന്നും ഡി വൈ എസ് പി, കെവി വേണുഗോപാൽ വ്യക്തമാക്കി. പരിശോധനയ്ക്ക് കെവി വേണുഗോപാലിന് പുറമെ, സിഐ സിബി തോമസ്, എസ്ഐമാരായ മധുസൂദനൻ, സതീശൻ, സുഭാഷ് ചന്ദ്രൻ, പൊലീസുകാരായ രഞ്ജിത്, സുധീഷ്, രതീഷ്, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.

Vigilance seizes lorries for overloading

Keywords: Top-Headlines, Latest-News, News, Kasaragod, Vigilance-raid, Vigilance, Lorry, Seized, Police, Motor, Income Tax Raid, Tax, Kanhangad, Vigilance seizes lorries for overloading.

Post a Comment