ദോഹ: (www.kasargodvartha.com) ഖത്വറിലെ വിര്‍ജീനിയ കോമണ്‍വെല്‍ത് യൂനിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്സ് (VCU Arts Qatar) 2023ലെ അകാഡമിക് അഡ്മിഷനുള്ള അപേക്ഷകള്‍ സമര്‍പിക്കാനുള്ള സമയപരിധി നീട്ടി. 2023 മാര്‍ച് ഒന്നുവരെയാണ് അപേക്ഷ തീയതി നീട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു.
ഖത്വര്‍ ഫൗന്‍ഡേഷന്റെ (QF) പാര്‍ട്‌നര്‍ യൂനിവേഴ്സിറ്റിയാണിത്. ആര്‍ട് ആന്‍ഡ് ഡിസൈന്‍ യൂനിവേഴ്‌സിറ്റിയിലേക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ബന്ധപ്പെട്ട രേഖകള്‍ സമര്‍പിക്കാനും അപേക്ഷ പ്രക്രിയ പൂര്‍ത്തിയാക്കാനുമായാണ് സമയം നീട്ടിയതെന്ന് റിക്രൂട്‌മെന്റ് ആന്‍ഡ് അഡ്മിഷന്‍ ഡയറക്ടര്‍ കെയ്റ്റ്‌ലിന്‍ മര്‍ഫി പറഞ്ഞു.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സംശയനിവാരണത്തിനും ഉപദേശങ്ങള്‍ക്കുമായി അഡ്മിഷന്‍ കൗണ്‍സിലര്‍മാരെ സമീപിക്കാമെന്നും മര്‍ഫി വ്യക്തമാക്കി. അപേക്ഷിക്കാനാവശ്യമായ കാര്യങ്ങള്‍, പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍, പ്രോഗ്രാം വിവരങ്ങള്‍ എന്നിവ യൂനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Keywords: Doha, News, Gulf, World, Students, Education, VCU Arts application deadline extended to March 1.