city-gold-ad-for-blogger
Aster MIMS 10/10/2023

Hybrid car | കാസര്‍കോട്ടെ 8-ാം വിദ്യാര്‍ഥി വികസിപ്പിച്ച ഇരട്ട എന്‍ജിന്‍ ഹൈബ്രിഡ് കാര്‍ സതേണ്‍ ഇന്‍ഡ്യ സയന്‍സ് ഫയറിലേക്ക്; വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍; സവിശേഷതകള്‍ ഏറെ

ചെര്‍ക്കള: (www.kasargodvartha.com) കാസര്‍കോട് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥി വികസിപ്പിച്ചെടുത്ത ഇരട്ട എന്‍ജിന്‍ ഹൈബ്രിഡ് കാര്‍ സതേണ്‍ ഇന്‍ഡ്യ സയന്‍സ് ഫയറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചെര്‍ക്കള ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി അഹ്മദ് നിബ്രാസ് സ്വയം വികസിപ്പിച്ച ഹൈബ്രിഡ് കാര്‍ പ്രവര്‍ത്തന മാതൃകയാണ് തൃശൂര്‍ കലേഡിയന്‍ സിറിയന്‍ ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സതേണ്‍ ഇന്‍ഡ്യ സയന്‍സ് ഫെയര്‍ (SISF) മത്സരത്തില്‍ ഇടം നേടിയത്.
           
Hybrid car | കാസര്‍കോട്ടെ 8-ാം വിദ്യാര്‍ഥി വികസിപ്പിച്ച ഇരട്ട എന്‍ജിന്‍ ഹൈബ്രിഡ് കാര്‍ സതേണ്‍ ഇന്‍ഡ്യ സയന്‍സ് ഫയറിലേക്ക്; വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍; സവിശേഷതകള്‍ ഏറെ

നിബ്രാസിന്റെ കാറിന്റെ മാതൃകയുടെ എന്‍ജിനില്‍ ഒന്ന് പെട്രോളില്‍ പ്രവര്‍ത്തിക്കുന്നതും രണ്ടാമത്തേത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതുമാണ്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന എന്‍ജിനില്‍ ഇന്ധനം തീര്‍ന്നാലോ കേടായാലോ രണ്ടാമത്തെ എന്‍ജിന്‍ ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ചാര്‍ജിങിനായി സൗരോര്‍ജവും വാഹനം ഓടുമ്പോഴുള്ള കൈനറ്റിക് എനര്‍ജിയും പ്രയോജനപ്പെടുത്തുന്നതിനാല്‍ ചാര്‍ജിങ് സ്റ്റേഷനില്‍ പോയി സമയം കളയേണ്ടതില്ലെന്ന സവിശേഷതയുമുണ്ട്.
        
Hybrid car | കാസര്‍കോട്ടെ 8-ാം വിദ്യാര്‍ഥി വികസിപ്പിച്ച ഇരട്ട എന്‍ജിന്‍ ഹൈബ്രിഡ് കാര്‍ സതേണ്‍ ഇന്‍ഡ്യ സയന്‍സ് ഫയറിലേക്ക്; വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍; സവിശേഷതകള്‍ ഏറെ

വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷയ്ക്കായി ഇതില്‍ ഒരു സെന്‍സര്‍ കൂടി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു പ്രത്യേകത. വ്യക്തികളോ അല്ലെങ്കില്‍ മറ്റു വാഹനമോ ഈ കാറിന് ഇടിക്കാന്‍ ഇടയാകുന്ന സന്ദര്‍ഭം ഉണ്ടായാല്‍ ഈ സെന്‍സര്‍ പ്രവര്‍ത്തിച്ച് വാഹനത്തിന്റെ എന്‍ജിന്‍ തനിയെ ഓഫ് ആവുകയും വാഹനം ബ്രേക് ചെയ്യുകയും ചെയ്യും. മെകാനികല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഭാവിയുടെ വാഗ്ദാനമാവുകയാണ് ഈ കുഞ്ഞുപ്രതിഭ.

Keywords:  Latest-News, Kerala, Kasaragod, Cherkala, Top-Headlines, Students, Education, Technology, Twin engine hybrid car developed by student from Kasaragod selected to Southern India Science Fair.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL