Join Whatsapp Group. Join now!
Aster mims 04/11/2022

Trade license | കച്ചവട ലൈസന്‍സ്: സര്‍കാര്‍ വ്യാപാരികളെ കൊള്ളയടിക്കുന്നുവെന്ന് എ അബ്ദുര്‍ റഹ്മാന്‍

Trade license: Muslim League district general secretary A Abdur Rahman says government robbing traders, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) വ്യാപാര സ്ഥാപനങ്ങളുടെ ട്രേഡ് ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ ലൈസന്‍സ് പുതുക്കുന്നതിന് 10 ദിവസത്തേക്ക് വാര്‍ഷിക ഫീസിന്റെ 25 ശതമാനം തുകയും അതില്‍ കൂടുതല്‍ വരുന്ന കാലയളവിലേക്ക് ഓരോ 15 ദിവസത്തേക്കും 25 ശതമാനം നിരക്കിലും അധിക ഫീസ് ഈടാക്കാനുള്ള സര്‍കാര്‍ നിര്‍ദേശം പാവപ്പെട്ട വ്യാപാരികളെ കൊള്ളയടിക്കലാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ കുറ്റപ്പെടുത്തി.
         
Latest-News, Kerala, Kasaragod, Top-Headlines, Muslim-league, Politics, Political-News, Merchant, STU-Abdul-Rahman, Trade license: Muslim League district general secretary A Abdur Rahman says government robbing traders.

ഒരു വ്യാപാരി വ്യാപാര ലൈസന്‍സ് പുതുക്കാന്‍ വിട്ട് പോയാല്‍ നിലവിലുള്ള ട്രേഡ് ലൈസന്‍സ് വാര്‍ഷിക ഫീസിന്റെ 625 ശതമാനം അധിക ഫീസ് നല്‍കേണ്ടി വരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും വിഡ്ഢികളാക്കി കൊണ്ടാണ് ഇത് സംബന്ധിച്ച ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. നിലവില്‍ ട്രേഡ് ലൈസന്‍സ് പുതുക്കാന്‍ കാലതാമസം വന്നാല്‍ വാര്‍ഷിക ഫീസിന്റെ ഇരട്ടി ഫൈന്‍ ഈടാക്കി ലൈസന്‍സ് പുതുക്കാമായിരുന്നു.

1000 രൂപ വാര്‍ഷിക ഫീസ് വരുന്ന ട്രേഡ് ലൈസന്‍സ് പിഴയോട് കൂടി പുതുക്കാന്‍ 3000 രൂപ മതിയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6250 രൂപ നല്‍കേണ്ടി വരും. ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി ഈ പകല്‍കൊള്ളയില്‍ നിന്ന് സര്‍കാര്‍ പിന്തിരിയണമെന്നും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന സംഘടനകള്‍ കണ്ണ് തുറക്കണമെന്നും അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Muslim-league, Politics, Political-News, Merchant, STU-Abdul-Rahman, Trade license: Muslim League district general secretary A Abdur Rahman says government robbing traders.
< !- START disable copy paste -->

Post a Comment