city-gold-ad-for-blogger

Accidental Death | അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാനെത്തിയ സൈനികന്‍ ബൈക് മറിഞ്ഞ് മരിച്ചു

തിരുവനന്തപുരം: (www.kasargodvartha.com) കിളിമാനൂരില്‍ അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാനെത്തിയ സൈനികന്‍ ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് മരിച്ചു. പുളിമാത്ത് ആരോമല്‍ സദനത്തില്‍ ആരോമല്‍(25) ആണ് മരിച്ചത്. പിതാവിന്റെ അപകടവിവരമറിഞ്ഞ് 20 ദിവസത്തെ അവധിക്കാണ് ആരോമല്‍ നാട്ടിലെത്തിയത്.

ശനിയാഴ്ച രാത്രി പുളിമാത്ത് ക്ഷേത്രം റോഡില്‍ റേഷന്‍കടയ്ക്ക് മുന്നിലായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ആരോമലിനെ നാട്ടുകാര്‍ ചേര്‍ന്ന് മെഡികല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശനിയാഴ്ച രാത്രി വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 2018ല്‍ സൈന്യത്തില്‍ ചേര്‍ന്ന ആരോമല്‍ നാസിക് 021 ആര്‍മിയില്‍ അംഗമാണ്. മേല്‍നടപടികള്‍ക്കുശേഷം ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Accidental Death | അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാനെത്തിയ സൈനികന്‍ ബൈക് മറിഞ്ഞ് മരിച്ചു


വാഹനാപകടത്തില്‍ പരുക്കേറ്റ് മെഡികല്‍ കോളജാശുപത്രിയില്‍ കഴിയുന്ന അച്ഛന്‍ പദ്മകുമാറിന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കാണ് ആരോമല്‍ അവധിയെടുത്ത് ഒന്‍പത് ദിവസം മുന്‍പ് നാട്ടിലെത്തിയത്. കാരേറ്റ് കവലയില്‍ പൂക്കട നടത്തിയ പദ്മകുമാര്‍ രണ്ടാഴ്ച മുന്‍പ് പുലര്‍ചെ കടയിലേക്ക് ബൈകില്‍ പോകുമ്പോള്‍ അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. പദ്മകുമാര്‍ മെഡികല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. 

ആരോമലിന്റെ അമ്മ: സിന്ധുകുമാരി. ഏകസഹോദരി: ആര്‍ച്ച.

Keywords: news,Kerala,State,Accident,Thiruvananthapuram,Top-Headlines,Accidental-Death,Injured,father,Funeral,Death, Thiruvananthapuram: Soldier died in bike accident

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia