Join Whatsapp Group. Join now!
Aster mims 04/11/2022

Nayanasurya's Family | 'നയനയുടെ ശരീരത്തില്‍ കണ്ടെത്തിയ പാടുകളെക്കുറിച്ച് അറിയിച്ചിരുന്നില്ല, മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ് തെറ്റിദ്ധരിപ്പിച്ചു'; ഗുരുതര ആരോപണവുമായി യുവസംവിധായികയുടെ കുടുംബം; തുടരന്വേഷണത്തിന്റെ ഭാഗമായി അസി. കമീഷണര്‍ കേസ് ഫയലുകള്‍ പരിശോധിക്കും

Thiruvananthapuram: Deceased young director Nayanasurya's family against Police #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kasargodvartha.com) യുവസംവിധായിക നയനസൂര്യയെ താമസസ്ഥലത്ത് മരിച്ച വിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് പറഞ്ഞു വിശ്വസിപ്പിച്ചെന്ന് കുടുംബം ആരോപിക്കുന്നു. നയനയുടെ ശരീരത്തില്‍ കണ്ടെത്തിയ പാടുകളെക്കുറിച്ച് പൊലീസ് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും നയനയുടെ മരണം വീണ്ടും അന്വേഷിക്കണമെന്നും യുവതിയുടെ സഹോദരങ്ങള്‍ ആവശ്യപ്പെട്ടു.

2019 ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആല്‍ത്തറയിലെ വാടക വീട്ടില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ദുരൂഹതയൊന്നുമില്ലെന്നായിരുന്നു കുടുംബത്തെ അറിയിച്ചിരുന്നത്. നയനയുടെ മരണം കൊലപാതകമല്ലെന്നും ദുരൂഹതയില്ലെന്നുമുള്ള നിഗമനത്തിലാണ് കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് അന്ന് എത്തിയത്. 

മൂന്ന് വര്‍ഷത്തിനിപ്പുറം പോസ്റ്റുമോര്‍ടം റിപോര്‍ടിലെ ചില വിവരങ്ങള്‍ സുഹൃത്തുക്കള്‍ പുറത്തുവിട്ടതോടെയാണ് മരണത്തെക്കുറിച്ച് സംശയം ഉയര്‍ന്നത്. നയനയുടെ കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്നും അടിവയറ്റില്‍ ചവിട്ടേറ്റ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായെന്നും പോസ്റ്റുമോര്‍ടം റിപോര്‍ടിലുണ്ടായിരുന്നുവെന്നാണ് വിവരം. കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് വ്യക്തമാകുന്ന പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹതയേറിയത്.

എന്നാല്‍, അന്ന് നയനയുടെ ശരീരത്തിലുണ്ടായിരുന്ന പാടുകളുടെ കാര്യം പൊലീസ് മറച്ചുവച്ചുവെന്നാണ് കുടുംബം പറയുന്നത്. ഷുഗര്‍ രോഗിയായതിനാല്‍ ഇതാകാം മകളുടെ മരണകാരണമെന്ന് വിശ്വസിച്ചുവെന്ന് കുടുംബം പറയുന്നു. നയന മരിച്ച് കുറച്ചു ദിവസം കഴിഞ്ഞ് പോസ്റ്റുമോര്‍ടം റിപോര്‍ട് കുടുംബത്തിന് കിട്ടിയിരുന്നു. എന്നാല്‍ പൊലീസ് പറഞ്ഞത് വിശ്വസിച്ചിരുന്നത് കൊണ്ട് ഇത് വായിച്ചു പോലും നോക്കിയിരുന്നില്ലെന്നും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ വീഴ്ചയാണെന്നും മരണം വീണ്ടും അന്വേഷിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.

news,Kerala,State,Thiruvananthapuram,Death,case,Police,Top-Headlines,Trending,Family,Friend,Allegation, Thiruvananthapuram: Deceased young director Nayanasurya's family against Police

നയനയുടെ ദുരൂഹമായ ഈ പരുക്കുകളെക്കുറിച്ച് അന്വേഷിക്കാതെ പൊലീസ് അതിവേഗം കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.  നയനയുടെ സുഹൃത്തുക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കി.

ഈ സാഹചര്യത്തില്‍ മരണത്തിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കേസന്വേഷണ ഫയലുകള്‍ പരിശോധിക്കും. തുടരന്വേഷണത്തിനായി ചുമതലപ്പെടുത്തിയ ഡിസിആര്‍ബി അസി.കമീഷണര്‍ ദിനിലാണ് ഫയലുകള്‍ പരിശോധിക്കുന്നത്. ഇതേവരെ നടത്തിയിട്ടുള്ള അന്വേഷണം പരിശോധിച്ച് റിപോര്‍ട് നല്‍കാന്‍ കമീഷണര്‍ അസി.കമീഷണറെ ചുമതലപ്പെടുത്തി.

Keywords: news,Kerala,State,Thiruvananthapuram,Death,case,Police,Top-Headlines,Trending,Family,Friend,Allegation, Thiruvananthapuram: Deceased young director Nayanasurya's family against Police 

Post a Comment