Join Whatsapp Group. Join now!
Aster mims 04/11/2022

Fest | തളിരിന് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; ആവേശത്തില്‍ മലയോരം

Thalir Fest will start on 7th Jan, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) മലയോരത്തിന് കണ്‍കുളിര്‍ക്കെ കാഴ്ചകള്‍ ഒരുക്കുന്ന മലയോര കാര്‍ഷിക മേളയായ തളിര് 2023 ന് ജനുവരി ഏഴിന് തിരിതെളിയും. വൈകീട്ട് ഏഴ് മണിക്ക് ഇരിക്കൂര്‍ എംഎല്‍എ അഡ്വ. സജീവ് ജോസഫ് ഉത്തരമലബാര്‍ കാര്‍ഷിക മേള ഉദ്ഘാടനം ചെയ്യും. ബളാല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിക്കും.
               
Latest-News, Kerala, Kasaragod, Top-Headlines, Vellarikundu, Festival, Press Meet, Thalir Fest will start on 7th Jan.

കാര്‍ഷിക പ്രദര്‍ശന നഗരി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് ഗിരിജ മോഹനനും അമ്യൂസ് മെന്റ് പാര്‍ക് ജില്ലാ പഞ്ചായത് അംഗം ജോമോന്‍ ജോസും പെറ്റ് അക്വാ ഷോപ് ബളാല്‍ പഞ്ചായത് വൈസ് പ്രസിഡന്റ് എം രാധാമണിയും കലാസന്ധ്യ സിനിമാ താരം കൂടിയായ പൊലീസ് ഇന്‍സ്പെക്ടര്‍ സിബി തോമസും ഉദ്ഘാടനം ചെയ്യും.

മാലോം മഹാത്മാഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണ് മേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്. ഏഴ് മുതല്‍ 15 വരെ നടക്കുന്ന കാര്‍ഷിക മേളയില്‍ കാര്‍ഷിക നടീല്‍ വസ്തുക്കള്‍, പുഷ്പ ഫലങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയുടെ പ്രദര്‍ശനങ്ങള്‍ - അക്വാഷോ, പെറ്റ് ഷോ, ഇന്‍ഫര്‍മേഷന്‍ സ്റ്റാളുകള്‍, വില്‍പന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്, കൂടാതെ അമ്യൂസ്‌മെന്റ് ഇനങ്ങളായ മരണക്കിണര്‍, ജയന്റ് വീല്‍, ഡ്രാഗണ്‍, ബ്രേക് ഡാന്‍സ്, ചില്‍ഡ്രന്‍സ് ട്രെയിന്‍, സൂപര്‍ കംബര്‍, സ്‌പെയിസ് ഗണ്‍, മിസ്റ്റിക് സോസര്‍, നെറ്റ് വാക്, ഡാന്‍സിംഗ് കാര്‍, ജംബിംഗ് ഫ്രോഗ് കോണ്‍വോയ്, ജംപിങ് ഹോഴ്‌സ്, കാസില്‍ ജറ്റ് തുടങ്ങി നിരവധി അമ്യൂസ്‌മെന്റ് ഇനങ്ങള്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
         
Latest-News, Kerala, Kasaragod, Top-Headlines, Vellarikundu, Festival, Press Meet, Thalir Fest will start on 7th Jan.

കാഞ്ഞങ്ങാടിന് കിഴക്കുള്ള മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന തരത്തിലാണ് തളിര്‍ മാലോം ഫെസ്റ്റ് ഒരുക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 30 രൂപ തോതിലും കുട്ടിക്കള്‍ക്ക് 10 രൂപ രൂപ നിരക്കിലും പ്രവേശന പാസ് ഉണ്ടാകും. ബളാല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം ചെയര്‍മാനും പഞ്ചായത് ആസൂത്ര സമിതി ഉപാധ്യക്ഷന്‍ ആന്‍ഡ്രൂസ് വട്ടക്കുന്നേല്‍ ജെനറല്‍ കണ്‍വീനറും ജോബി കാര്യാവില്‍ ട്രഷറുമായ 201 അംഗ കമിറ്റിയാണ് ഫെസ്റ്റിനായി പ്രവര്‍ത്തിച്ചുവരുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജു കട്ടക്കയം, കണ്‍വീനര്‍ ആന്‍ഡ്രൂസ് വട്ടക്കുന്നേല്‍, വര്‍കിങ് ചെയര്‍മാന്‍ ഷോബി ജോസഫ്, ട്രഷറര്‍ ജോബി കാര്യാവില്‍, ബിനു കുഴിപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Vellarikundu, Festival, Press Meet, Thalir Fest will start on 7th Jan.
< !- START disable copy paste -->

Post a Comment