Join Whatsapp Group. Join now!
Aster mims 04/11/2022

Candidature | കര്‍ണാടക തെരഞ്ഞെടുപ്പ്: ഊര്‍ജ മന്ത്രി സുനില്‍കുമാറിന്റെ കാര്‍ക്കള മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്

Sri Rama Sene chief Pramod Muthalik to contest from Karkala as an independent, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) ഉഡുപി ജില്ലയിലെ കാര്‍ക്കള മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പിന് ആരവം ഉയരും മുമ്പേ ഈ മണ്ഡലം ശ്രദ്ധാകേന്ദ്രമാവുന്നു. മുന്‍ മുഖ്യമന്ത്രിയും നിയമസഭ പ്രതിപക്ഷ നേതാവുമായ സിദ്ധാരാമയ്യ കാര്‍ക്കളയില്‍ ജനവിധി തേടാനുള്ള സന്നദ്ധത ഞായറാഴ്ച മംഗ്‌ളൂറില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രകടിപ്പിച്ചിരുന്നു.
           
Latest-News, National, Top-Headlines, Mangalore, Politics, Political-News, BJP, Assembly Election, Election, Sri Rama Sene chief Pramod Muthalik to contest from Karkala as an independent.

സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് താന്‍ മത്സരിക്കുകയെന്ന് മുതലിക് പറഞ്ഞു. സേന പ്രവര്‍ത്തകരുടെ ആവശ്യവും അഭിലാഷവുമാണ് തന്റെ സ്ഥാനാര്‍ഥിത്വം. വന്‍ അഴിമതികളുടേയും അടിസ്ഥാന ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നതിന്റേയും വിവരങ്ങളാണ് വിവിധ മേഖലകള്‍ സന്ദര്‍ശിച്ച് ജനസമ്പര്‍ക്കം നടത്തിയപ്പോള്‍ മനസിലാക്കാനായത്. അഴിമതിക്കെതിരെ ശക്തമായ നിലപാടാവും തന്റേത്. താനോ സേനയോ ബിജെപിക്ക് എതിരല്ല. എന്നാല്‍ ആ പാര്‍ടിയുടെ ചില നേതാക്കള്‍ക്ക് എതിരാണ്. തന്നെ അവഹേളിക്കുകയും സേന പ്രവര്‍ത്തകരെ കേസില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്തവരെ മറക്കില്ലെന്ന് മുത്തലിഖ് പറഞ്ഞു.

ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നില്‍ ഊര്‍ജ മന്ത്രി വി സുനില്‍കുമാര്‍ ആണെന്ന് മുത്തലിക് നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മുത്തലിഖിന്റെ പ്രഖ്യാപനം പ്രാവര്‍ത്തികമായാല്‍ ബിജെപിക്ക് വലിയ വെല്ലുവിളിയാവും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ
എച് ഗോപാല ഭണ്ഡാരിയെ (48679 )വന്‍ ഭൂരിപക്ഷത്തിനാണ് വി സുനില്‍ കുമാര്‍ (91245) പരാജയപ്പെടുത്തിയത്.
                        
Latest-News, National, Top-Headlines, Mangalore, Politics, Political-News, BJP, Assembly Election, Election, Sri Rama Sene chief Pramod Muthalik to contest from Karkala as an independent.

2013ല്‍ സുനില്‍ കുമാറിന് 65,039 വോടുകളും ഭണ്ഡാരിക്ക് 60785 വോടുകളുമാണ് ലഭിച്ചത്. 2008ല്‍ ഭണ്ഡാരി (56529) സുനില്‍ കുമാറിനെ (54992) പരാജയപ്പെടുത്തിയതാണ് ചരിത്രം. ഹിന്ദുത്വം പയറ്റിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉഡുപി ജില്ലയിലെ മുഴുവന്‍ നിയമസഭ സീറ്റുകളും ബിജെപി നേടിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Keywords: Latest-News, National, Top-Headlines, Mangalore, Politics, Political-News, BJP, Assembly Election, Election, Sri Rama Sene chief Pramod Muthalik to contest from Karkala as an independent.
< !- START disable copy paste -->

Post a Comment