6.30ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നം അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ. ഉദ്ഘാടനം ചെയ്യും. കെകെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും. എന്‍എ. നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. മുസ്ത്വഫ ജാവേദ് സ്വാഗതം പറയും.അഹ്മദ് കൊപ്പല്‍ ആമുഖ പ്രഭാഷണം നടത്തും. പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ശുകൂര്‍, ജില്ലാ ലൈബ്രറി കൗസില്‍ പ്രസിഡന്റ് കെവി കുഞ്ഞിരാമന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍ പ്രഭാഷണം നടത്തും. ഡോ. ടിഎ അബ്ദുല്‍ മജീദ്, എന്‍ ചന്ദ്രന്‍, അബ്ദുര്‍ റഹ്മാന്‍ സഫര്‍, കെകെ മുഹമ്മദ് ശാഫി ഹാജി സംസാരിക്കും.
പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കും ജെംസ് സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടിയവര്‍ക്കും സ്വര്‍ണമെഡല്‍ വിതരണം ചെയ്യും.
പത്താം ക്ലാസ് പരീക്ഷയില്‍ ജെംസ് സ്‌കൂളിന് നൂറുമേനി വിജയം നേടിക്കൊടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും മഹല്ലില്‍ നിന്ന് ഹയര്‍സെകന്‍ഡറി, പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡും, ജെംസ് സ്‌കൂളില്‍ നിന്ന് എല്‍കെജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡും വിതരണം ചെയ്യും.
അല്‍ മദ്രസതുല്‍ ഇസ്ലാമിയയില്‍ നിന്ന് പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണമെഡല്‍ വിതരണവും മറ്റ് ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും ബിരുദ ബിരുദാനന്തര പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും പ്രൊഫഷണല്‍ കോഴ്സില്‍ വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും നടക്കും. 2023 വര്‍ഷത്തിലേക്കുള്ള ജെംസ് സ്‌കൂള്‍ അഡ്മിഷന്‍ ഉദ്ഘാടനം യുഎഇ കമിറ്റി പ്രസിഡന്റ് എ ഹബീബ് റഹ്മാന്‍ നിര്‍വഹിക്കും. സംഘാടക സമിതി കണ്‍വീനര്‍ മുഹമ്മദ് ഹാശിം സിഎ നന്ദി പറയും. രാത്രി ഒമ്പത് മണിക്ക് ഇശല്‍ നിലാവ് മാപ്പിളപ്പാട്ട് അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെകെ അബ്ദുല്ല ഹാജി, കണ്‍വീനര്‍ മുസ്ത്വഫ ജാവേദ്, അഹ്മദ് കൊപ്പല്‍, അബ്ദുര്‍ റഹ്മാന്‍ സഫര്‍, ഹബീബ് റഹ്മാന്‍ എ, ശാഹിദ് കെഎം, ഹാരിസ് പിഎം, അബ്ബാസ് രചന എന്നിവര്‍ സംബന്ധിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Award, Press Meet, Video, Speedway Group Education Award Distribution on 20th January.
< !- START disable copy paste -->