കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ അസ്മ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഒമ്പത് ഗവ. ഐടിഐ കള്‍, മൂന്ന് എസ് സി ഡി ഡി ഐടിഐകള്‍, മൂന്ന് പ്രൈവറ്റ് ഐടിഐകള്‍ എന്നിവയില്‍ നിന്നും ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന 1200-ഓളം ട്രെയിനികളും കേരളത്തിനകത്തും പുറത്തും നിന്നുമായി എല്‍ ആന്‍ഡ് ടി, ബ്രറ്റ് കോ, ശ്രീനിവാസ് ടെക്‌നോളജി തുടങ്ങിയ പ്രമുഖ കംപനികള്‍ ഉള്‍പെടെ 60-ഓളം കംപനികള്‍ മേളയില്‍ പങ്കെടുക്കും.
തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ www(dot)knowledgemission(dot)kerala(dot)gov(dot)in എന്ന വെബ്‌സൈറ്റ് വഴിയോ കണക്ട് ആപ്പ് (Connect App) മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജനുവരി 23ന് രാവിലെ ഒമ്പത് മണിക്ക് സ്‌പോട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് ഗവ. ഐടിഐ പ്രിന്‍സിപല്‍ ജി മധുസൂദനന്‍, കയ്യൂര്‍ ഐടി ഐ പ്രിന്‍സിപല്‍ ജി ഷൈന്‍ കുമാര്‍, മടിക്കൈ പ്രിന്‍സിപല്‍ ടിപി മധു, കെ ജ്യോതി, എം ആര്‍ ദിനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Job, Government-of-Kerala, Government, Press Meet, Video, 'Spectrum Job Fair' Kasaragod Govt. on January 23 at ITI.
< !- START disable copy paste -->