-സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com) നാട്ടക്കല്‍ എഎല്‍പി സ്‌കൂളിലെ പാചക മൂത്തശ്ശി കിഴക്കേ വീട്ടില്‍ കാരിച്ചി അമ്മയ്ക്ക് പുതുവര്‍ഷദിനത്തില്‍ ചിറ്റാരിക്കല്‍ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ നല്‍കിയത് അപ്രതീക്ഷിത സമ്മാനം. അറിവിന്റെ ആദ്യ അക്ഷരം പടിക്കാനെത്തിയ സ്‌കൂളില്‍ നിന്നും വിശക്കുമ്പോള്‍ കഞ്ഞിയും പയറും നല്‍കി മകനെ പോലെ വളര്‍ത്തിയ കാരിച്ചി അമ്മയെ രഞ്ജിത്ത് രവീന്ദ്രന്‍ യൂണിഫോമില്‍ എത്തി കൈകാലുകള്‍ തൊട്ട് വന്ദിച്ചു.
പിന്നെ ഔദ്യോഗിക വാഹനത്തിനടുത്തേക്ക് വിളിച്ച് കൊണ്ടുപോയി കൂടെ നിര്‍ത്തി മൊബൈല്‍ ഫോണില്‍ ഒരു ഫോടോയും എടുത്തു. അറിഞ്ഞോ അറിയാതെയോ കാരിച്ചി അമ്മയും അന്നത്തെ കൊച്ചുപയ്യനും ഇന്നത്തെ ക്രമ സമാധാനചുമതലയുള്ള സ്ഥലം സര്‍കിള്‍ ഇന്‍സ്പെക്ടറും പരസ്പരം കണ്ണുനീര്‍ പൊഴിച്ചു. സ്‌കൂള്‍ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുക്കാനാണ് സ്ഥലം സര്‍കിള്‍ ഇന്‍സ്പെക്ടര്‍ കൂടിയായ രഞ്ജിത്ത് രവീന്ദ്രന്‍ ഞായറാഴ്ച നാട്ടക്കല്‍ എഎല്‍പി സ്‌കൂളില്‍ എത്തിയത്.
ഇതിനിടയില്‍ സമയം കണ്ടെത്തി കഞ്ഞിപ്പുരയില്‍ ഉണ്ടായിരുന്ന കാരിച്ചി അമ്മയെ കണ്ട് പഴയകാല ഓര്‍മകള്‍ അയവിറക്കുകയായിരുന്നു. 1983 മുതലാണ് നാട്ടക്കല്ലിലെ കിഴക്കേ വീട്ടില്‍ മാധവി എന്ന കാരിച്ചി അമ്മ സ്‌കൂളില്‍ കഞ്ഞി വെക്കാന്‍ എത്തിയത്. ആദ്യ കാലത്ത് കുട്ടികള്‍ക്ക് തരിയായിരുന്നു വച്ചു വിളമ്പി നല്‍കിയത്. നാലു രൂപയായിരുന്നു മാസ ശമ്പളം. ശമ്പളവും തരി മാറി കഞ്ഞിയും കറിയും ആയപ്പോഴും ആ പഴയ കാരിച്ചി അമ്മയ്ക്ക് ഇപ്പോഴും യാതൊരു വിധ മാറ്റങ്ങളും ഉണ്ടായില്ല. ജീവിതത്തിന്റെ നല്ല നാളുകളില്‍ താന്‍ അന്നം നല്‍കിയ അനേകായിരം കുട്ടികള്‍ ഇന്ന് നല്ല നിലയില്‍ എത്തിയതിന്റെ സന്തോഷം കാരിച്ചി അമ്മയും പങ്കു വെക്കുന്നു.
Keywords: Latest-News, Kerala, Kasaragod, Vellarikundu, Top-Headlines, New-Year-2023, New Year, Police, Police-Officer, Special love gift for Karichi Amma on New Year's Day.< !- START disable copy paste -->
Special gift | അന്നത്തെ കൊച്ചുപയ്യന്‍ ഇന്ന് കാക്കി അണിഞ്ഞ സ്ഥലം സര്‍കിള്‍ ഇന്‍സ്പെക്ടര്‍; കാരിച്ചി അമ്മയ്ക്ക് പുതുവര്‍ഷദിനത്തില്‍ വേറിട്ട സ്‌നേഹ സമ്മാനം
Special love gift for Karichi Amma on New Year's Day,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ