Join Whatsapp Group. Join now!
Aster mims 04/11/2022

Jobs | റെയില്‍വേയില്‍ വമ്പന്‍ അവസരം; വിവിധ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായറിയാം

South Eastern Railway Apprentice recruitment 2022: Apply for 1785 posts, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊല്‍ക്കത്ത: (www.kasargodvartha.com) സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ വര്‍ക്ക്‌ഷോപ്പിലും മറ്റ് സ്ഥാപനങ്ങളിലും അപ്രന്റിസ് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്കും യോഗ്യതയുള്ളവര്‍ക്കും ജനുവരി മൂന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വിജ്ഞാപനം അനുസരിച്ച്, അപേക്ഷകള്‍ 2023 ഫെബ്രുവരി രണ്ട് വരെ സ്വീകരിക്കും. വിവിധ ട്രേഡുകളിലായി 1785 അപ്രന്റീസ് തസ്തികകള്‍ നികത്താനാണ് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ലക്ഷ്യമിടുന്നത്.
                
Latest-News, National, Top-Headlines, Job, Recruitment, Indian-Railway, Railway, Train, Government-of-India, South Eastern Railway Apprentice recruitment 2022: Apply for 1785 posts.

പ്രായപരിധി:

അപേക്ഷകര്‍ 2023 ജനുവരി ഒന്നിന് 15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. എന്നിരുന്നാലും, ഉയര്‍ന്ന പ്രായപരിധിയില്‍ എസ്സി/എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷവും ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷവും ശാരീരിക വൈകല്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 10 വര്‍ഷവും ചട്ടപ്രകാരം ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യതകള്‍:

അപേക്ഷകര്‍ക്ക് അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ബന്ധപ്പെട്ട ട്രേഡില്‍ NCVT/ SCVT നല്‍കുന്ന ഐടിഐ പാസ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ്:

എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും മെറിറ്റ് ലിസ്റ്റ് (ട്രേഡ് തിരിച്ച്) അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. ഓരോ ട്രേഡിലും ഉദ്യോഗാര്‍ത്ഥികള്‍ നേടിയ മാര്‍ക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

അപേക്ഷാ ഫീസ്:

അപേക്ഷാ ഫീസ് 100 രൂപ. എന്നിരുന്നാലും, SC/ST/PWD/വനിതാ ഉദ്യോഗാര്‍ത്ഥികള്‍ ഫീസ് അടയ്ക്കേണ്ടതില്ല.

അപേക്ഷിക്കേണ്ടവിധം:

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് rrcser(dot)co(dot)in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ 2023 ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോള്‍ സ്‌കാന്‍ ചെയ്ത ഫോട്ടോ, സ്‌കാന്‍ ചെയ്ത ഒപ്പ് തുടങ്ങിയ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം.

Keywords: Latest-News, National, Top-Headlines, Job, Recruitment, Indian-Railway, Railway, Train, Government-of-India, South Eastern Railway Apprentice recruitment 2022: Apply for 1785 posts.
< !- START disable copy paste -->

Post a Comment