Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | 'കുവൈതിലേക്ക് 427 കുപ്പി മദ്യം കടത്തി'; പ്രവാസി അറസ്റ്റില്‍

Smuggling of 427 Imported liquor bottles foiled #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

കുവൈത് സിറ്റി: (www.kasargodvartha.com) 427 കുപ്പി മദ്യം കടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍. രാജ്യത്തേക്ക് കൊണ്ടുവന്ന കണ്ടെയ്‌നറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികളെന്നും രണ്ട് പേരായിരുന്നു കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തില്‍ പിടിയിലായത് ഏഷ്യക്കാരനാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. സ്വന്തം നാട്ടില്‍ നിന്ന് ഇയാളുടെ സുഹൃത്താണ് കണ്ടെയ്‌നറില്‍ രഹസ്യമായി ഒളിപ്പിച്ച് മദ്യം കയറ്റിവിട്ടത്. എന്നാല്‍ ഇവ കുവൈതില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ മദ്യക്കടത്ത് ശ്രമം മനസിലാക്കി.

Kuwait, Kuwait City, news, Gulf, World, Top-Headlines, Smuggling of 427 Imported liquor bottles foiled.

കണ്ടെയ്‌നറില്‍ എത്തിയ സാധനങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ പ്രവാസിയെ കൈയോടെ പിടികൂടുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

Keywords: Kuwait, Kuwait City, news, Gulf, World, Top-Headlines, Smuggling of 427 Imported liquor bottles foiled.

Post a Comment