city-gold-ad-for-blogger

Admitted | മയോനൈസ് കൂട്ടി ചികന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 7 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂര്‍: (www.kasargodvartha.com) മയോനൈസ് കൂട്ടി ചികന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏഴ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ തെരു നിത്യാനന്ദ ഭവന്‍ ഇൻഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥികള്‍ക്കാണ് തിങ്കളാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

വയറുവേദനയും ചര്‍ദിയും അനുഭവപ്പെട്ട കുട്ടികളെ പാപ്പിനിശേരി സി എച് സിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്ലാസിലെ ഒരു കുട്ടിയുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് മറ്റുകുട്ടികളും കഴിച്ചതെന്നാണ് വിവരം. ആശുപത്രിയിലുളള കുട്ടികള്‍ സുഖം പ്രാപിച്ചുവരികയാണ്. 

Admitted | മയോനൈസ് കൂട്ടി ചികന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 7 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്ത്‌ വിവാഹവീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച 130 പേര്‍ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഇതിനു ശേഷം കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് പരിശോധനയും നടപടികളും ശക്തമാക്കിയിരിക്കുകയാണ്.

Keywords: Kannur, News, Kerala, hospital, Student,  Sickness after eating chicken with mayonnaise; 7 students admitted to hospital.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia