കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങളിലെ 8(3) പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന നിയമത്തിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നല്‍കണം. ഈ ചട്ടങ്ങള്‍ പ്രകാരമുള്ള നിയമാവലി ജില്ലയിലെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും അംഗീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ആഗസ്ത് 12ലെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പ്രകാരം ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യൂസര്‍ഫീ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ സേനക്ക് കൈമാറാത്തവര്‍ക്കും യൂസര്‍ഫീ നല്‍കാത്തവര്‍ക്കും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ 10000 മുതല്‍ അരലക്ഷം രൂപ വരെ പിഴ ചുമത്താന്‍ നിയമാവലിയിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Say-no-to-Plastic, Plastic, Wastage-Dump, Waste, Government-of-Kerala, District-Panchayath, Should pay for collection of plastic waste from homes and institutions, Says Dist. Panchayat President.
< !- START disable copy paste -->