Join Whatsapp Group. Join now!
Aster mims 04/11/2022

Reunion | കാസര്‍കോട് ഗവ. കോളജില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒത്തുചേരുന്നു; 1970-73 ബാച് ഡിഗ്രി വിദ്യാര്‍ഥികളുടെ സംഗമം ജനുവരി 22ന്

Reunion of 1970-73 Batch Degree Students of Kasaragod College on 22nd January, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) 1970-73 കാലയളവില്‍ കാസര്‍കോട് ഗവ. കോളജില്‍ ഡിഗ്രി പഠനം നടത്തിയവര്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം ജനുവരി 22ന് രാവിലെ 10 മണിമുതല്‍ വൈകീട്ട് നാല് മണിവരെ അതേ കോളജ് പരിസരത്ത് വീണ്ടും ഒത്തുചേരുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നത്തെ പോലെ ഫോണ്‍ സൗകര്യങ്ങളോ വാട്‌സ്ആപ് പോലുള്ള ബന്ധപ്പെടാനുള്ള അവസരങ്ങളോ ഇല്ലാതിരുന്ന കാലത്ത് പഠിച്ചിറങ്ങിയവരെ കണ്ടെത്തുകയെന്നത് ഏറെ പ്രയാസകരമായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.
           
Latest-News, Kerala, Kasaragod, Top-Headlines, Pressmeet, Video, Reunion of 1970-73 Batch Degree Students of Kasaragod College on 22nd January.

വാട്‌സ്ആപ് ഗ്രൂപ് ഉണ്ടാക്കിയാണ് കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. 2019 ഡിസംബര്‍ മാസം 19ന് ആരംഭിച്ച വാട്‌സ് ആപ് ഗ്രൂപില്‍ ഇപ്പോള്‍ 93 പേര്‍ അംഗങ്ങളാണ്. പലരെയും അന്ന് താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷിച്ച് പോയി വിവരങ്ങള്‍ ശേഖരിച്ചാണ് കണ്ടുപിടിക്കാന്‍ സാധിച്ചത്. സഹപാഠികളില്‍ 23 പേര്‍ ജീവിച്ചിരിപ്പില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
        
Latest-News, Kerala, Kasaragod, Top-Headlines, Pressmeet, Video, Reunion of 1970-73 Batch Degree Students of Kasaragod College on 22nd January.

50 വര്‍ഷം കൊണ്ട് യുവത്വത്തില്‍ നിന്ന് വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴും , പഴയ സഹപാഠികളെ കാണുകയും കൂട്ടുകൂടുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഉത്സാഹവും, പോസിറ്റീവ് എനര്‍ജിയും മനസിനെ വീണ്ടും യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതാണെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ രഘുനാഥ് സിസി, എ കരുണാകരന്‍ നായര്‍, വിവി പ്രഭാകരന്‍, കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.



Keywords: Latest-News, Kerala, Kasaragod, Top-Headlines, Pressmeet, Video, Reunion of 1970-73 Batch Degree Students of Kasaragod College on 22nd January.
< !- START disable copy paste -->

Post a Comment