Join Whatsapp Group. Join now!
Aster mims 04/11/2022

Ticket booking | ന്യൂഡെല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡ് നേരിട്ട് ആസ്വദിക്കാം; വീട്ടിലിരുന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം

Republic Day Parade: step-by-step guide for online ticket booking, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇന്ത്യ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലാണ്. രാജ്യത്തുടനീളം വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ വര്‍ഷത്തേയും പോലെ, ന്യൂഡെല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ഈ ദേശീയ ഉത്സവത്തെ കൂടുതല്‍ സവിശേഷമാക്കും. പരേഡ് രാജ്പഥില്‍ ആരംഭിച്ച് ഇന്ത്യാ ഗേറ്റില്‍ അവസാനിക്കുന്നു. റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ന്യൂഡല്‍ഹിയിലെ 'കര്‍തവ്യ പാത'യില്‍ ഒത്തുകൂടുന്നു. ഡല്‍ഹിയിലേക്ക് പോകാന്‍ കഴിയാത്തവര്‍ ടെലിവിഷനിലോ ഓണ്‍ലൈന്‍ സ്ട്രീമുകളിലോ പരിപാടികള്‍ ആസ്വദിക്കുന്നു.
              
Latest-News, National, Top-Headlines, New Delhi, Republic-Day, Republic Day Celebrations, Celebration, Republic Day Parade: step-by-step guide for online ticket booking.

പരേഡിന്റെ തത്സമയ സ്ട്രീമിംഗ്

ഓരോ ഇന്ത്യക്കാരനും റിപ്പബ്ലിക് ദിന പരേഡ് അവരുടെ വീടുകളില്‍ നിന്ന് ഓണ്‍ലൈന്‍ സ്ട്രീമിംഗ് വഴി ആസ്വദിക്കാം. തത്സമയ സ്ട്രീമുകള്‍ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ സൗജന്യമായി ആക്‌സസ് ചെയ്യാവുന്നതാണ്. ആഘോഷങ്ങള്‍ കാണുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് https://indianrdc(dot)mod(dot)gov(dot)in/ സന്ദര്‍ശിക്കാം. പ്രസ് ബ്യൂറോ ഓഫ് ഇന്ത്യയും ദൂരദര്‍ശനും പരേഡ് തത്സമയം സംപ്രേക്ഷണം ചെയ്യും.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍

റിപ്പബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റ് https://www(dot)aamantran(dot)mod(dot)gov(dot)in/login എന്ന പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഈ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് പരേഡ് കാണുന്നതിന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി ആയിരിക്കും. 2023ലെ റിപ്പബ്ലിക് ദിനത്തിന്റെ തീം 'നാരി ശക്തി' അല്ലെങ്കില്‍ 'സ്ത്രീ ശക്തി' എന്നതാണ്.

എങ്ങനെ ബുക്ക് ചെയ്യാം

1. ഔദ്യോഗിക വെബ്‌സൈറ്റ് https://www(dot)aamantran(dot)mod(dot)gov(dot)in സന്ദര്‍ശിക്കുക.
2. മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
3. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളുടെ വിവരങ്ങളും ക്യാപ്ചയും പൂരിപ്പിക്കുക.
4. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയച്ച ഒ ടി പി നല്‍കുക.
5. മുന്‍ഗണനകള്‍ അനുസരിച്ച് ടിക്കറ്റുകള്‍ തെരഞ്ഞെടുക്കുക.
6. ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച് പണം അടയ്ക്കുക.

തുടര്‍ന്ന് ടിക്കറ്റുകള്‍ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്കോ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ എസ്എംഎസ് വഴിയോ ലഭിക്കും. പരേഡിന്റെ വേദിയിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നല്‍കുന്നതിന് മുമ്പ് അധികൃതര്‍ക്ക് സ്‌കാന്‍ ചെയ്യാവുന്ന ക്യുആര്‍ കോഡും ഓരോ ടിക്കറ്റിനും ഉണ്ടായിരിക്കും. ഒരു കോണ്‍ടാക്റ്റ് നമ്പര്‍ ഉപയോഗിച്ച് ഒരാള്‍ക്ക് പരമാവധി 10 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ടിക്കറ്റിനുള്ള പ്രാരംഭ വില 20 രൂപയാണ്. 100 രൂപയും 500 രൂപയുമാണ് മറ്റ് ടിക്കറ്റ് നിരക്കുകള്‍.

Keywords: Latest-News, National, Top-Headlines, New Delhi, Republic-Day, Republic Day Celebrations, Celebration, Republic Day Parade: step-by-step guide for online ticket booking.
< !- START disable copy paste -->

Post a Comment