കോട്ടയം: (www.kasargodvartha.com) അര്‍ജുന്‍ ആയങ്കിക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. ട്രെയിനില്‍ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗാന്ധിധാംനാഗര്‍കോവില്‍ എക്‌സ്പ്രസില്‍ കഴിഞ്ഞദിവസം രാത്രി 11 മണിക്കാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
ജെനറല്‍ ടികറ്റുമായി സ്ലീപര്‍ ക്ലാസില്‍ അര്‍ജുന്‍ ആയങ്കി യാത്ര ചെയ്തത് ടിടിഇ ചോദ്യം ചെയ്തിരുന്നുവെന്നും ഇതില്‍ പ്രകോപിതനായി അസഭ്യം പറഞ്ഞശേഷം കയ്യേറ്റം ചെയ്തുവെന്നുമാണു പരാതി. ടിടിഇ കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി എസ്എച്ഒ റെജി പി ജോസഫ് പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അര്‍ജുന്‍ ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
Keywords: news,Kerala,State,Kottayam,case,Top-Headlines,Police,Railway,complaint, Railway police booked against Arjun Ayanki