കഴിഞ്ഞ നവംബറില്‍ നഗരത്തില്‍ കങ്കനാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓടോ റിക്ഷയില്‍ കുകര്‍ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെടുത്തിയാണ് വ്യാപാര വിലക്ക്. കദ്രി ക്ഷേത്രം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഓടോറിക്ഷയില്‍ സഞ്ചരിക്കുമ്പോഴാണ് സ്‌ഫോടനം ഉണ്ടായതെന്നും അത്തരം മനോഭാവമുള്ള വിഗ്രഹാരാധന എതിര്‍ക്കുന്ന സമുദായക്കാര്‍ ക്ഷേത്രം ഉത്സവത്തില്‍ കച്ചവടം നടത്തേണ്ടെന്നുമാണ് ബാനറുകളിലുള്ളത്.
കര്‍ണാടക സര്‍കാറിന്റെ ബന്ധപ്പെട്ട വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരാധനാലയമാണ് കദ്രി ക്ഷേത്രം. അനുമതിയില്ലാതെയാണ് ബാനര്‍ സ്ഥാപിച്ചതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. എന്നാല്‍ പരാതി നല്‍കിയിട്ടില്ല. സാമുദായിക സൗഹാര്‍ദം മുന്‍നിര്‍ത്തി ബാനര്‍ സ്വമേധയാ നീക്കം ചെയ്തതാണെന്ന് പോലീസ് അറിയിച്ചു.
Keywords: Latest-News, National, Karnataka, Top-Headlines, Mangalore, Controversy, Police, Religion, Festival, Temple fest, Police removed the banners banning Muslim traders on the fifth day of the festival
< !- START disable copy paste -->