Join Whatsapp Group. Join now!
Aster mims 04/11/2022

Currency Seized | ആനക്കൊമ്പ് തേടിയെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കിട്ടിയത് ഒന്നേകാൽ ലക്ഷത്തിന്റെ നിരോധിത നോട്; ഒരാൾ പിടിയിൽ

One caught with demonetised notes worth 1.25 lakh #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മേൽപറമ്പ്: (www.kasargodvartha.com) ആനക്കൊമ്പ് തേടിയെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കിട്ടിയത് ഒന്നേകാൽ ലക്ഷത്തിന്റെ നിരോധിത നോട്. സംഭവത്തിൽ ഒരാൾ പിടിയിലായി. വകുപ്പ് അഡീഷനൽ പ്രിൻസിപൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് (വിജിലൻസ്) ഒരു വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് ഇടപാട് നടക്കുന്നുവെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്‌ലയിംഗ്  സ്ക്വാഡ് വിഭാഗവും  കണ്ണൂർ സ്പെഷ്യൽ പ്രൊടക്ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും നടത്തിയ പരിശോധനയിലാണ് ഒരാൾ പിടിയിലായത്.

കാറിൽ സഞ്ചരിക്കുകയായിരുന്ന ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാരായണന്റെ കയ്യിൽ നിന്നാണ് ദേളിയിൽ വെച്ച് 1000 ന്റെ 88 നിരോധിത നോടുകളും 500 ൻ്റെ 82 നിരോധിത നോടുകളും കണ്ടെടുത്തത്. പണം കടത്തിയ മാരുതി ആൾടോ കാറും കസ്റ്റഡിയിലെടുത്തു. നിരോധിത നോടുകൾ ശ്രീലങ്കയിലേക്കും നേപാളിലേക്കും കടത്തി അന്ധവിശ്വാസികളെ മുതലെടുക്കാനുള്ള ശ്രമമാണോ നടന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പൂജാമുറിയുടെ പിന്നിൽ കറൻസി നോട് കെട്ടുകൾ വെച്ചാൽ ഐശ്വര്യം ഉണ്ടാവുമെന്ന ചിലരുടെ വിശ്വാസം ചൂഷണം ചെയ്യാനുള്ള ശ്രമമാണ് പിന്നിലെന്നാണ് കരുതുന്നത്.

News, Kerala, Melparamba, Kasaragod, Top-Headlines, arrest, Police, custody,  One caught with demonetised notes worth 1.25 lakh.

നിരോധിത നോടുകളെയും പ്രതിയെയും വാഹനവും തുടർനടപടികൾക്കായി മേൽപറമ്പ് പൊലീസിന് കൈമാറി. കണ്ണൂർ  അസിസ്റ്റൻ്റ് ഫോറസ്റ്റ് കസർവേറ്റർ വി രാജൻ, കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ് കൺസർവേറ്റർ  രാജീവൻ, റേൻജ് ഫോറസ്റ്റ് ഓഫീസർമാരായ വി രതീശൻ, എപി ശ്രീജിത്, കെ രാജീവൻ, കെഇ ബിജുമോൻ , ഡെപ്യുടി റേൻജ് ഫോറസ്റ്റ് ഓഫീസർ കെ ചന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സുരേന്ദ്രൻ, സുനിൽകുമാർ, ടി  പ്രമോദ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമരായ ഹരിദാസ് ഡി, ലിയാണ്ടർ എഡ്വേർഡ്, ശിവശങ്കർ, ഹരി, ശ്രീധരൻ, സിനി, അരുൺ, രാജു, ശിഹാബുദ്ദീൻ, ധനഞ്ജയൻ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി പ്രജീഷ്, ഡ്രൈവർമാർമാരായ ഗിരീഷ്കുമാർ, സജിൽ ബാബു പ്രദീപ്കുമാർ എന്നിവരാണ് നോട് വേട്ട നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Keywords: News, Kerala, Melparamba, Kasaragod, Top-Headlines, arrest, Police, custody,  One caught with demonetised notes worth 1.25 lakh.

Post a Comment