നാസറും ഭാര്യ ഖൈറുന്നീസയും മൂന്ന് മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. ഭാര്യയുടെ പ്രസവ സൗകര്യാര്‍ഥം നാസറും കുടുംബവും രണ്ടാഴ്ച മുന്‍പ് പരവനടുക്കത്തുള്ള ഭാര്യാപിതാവിന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇത് മുതലെടുത്ത് അയല്‍വാസിയുടെ മക്കളും ബന്ധുക്കളും ചേര്‍ന്ന് നാസറിന്റെ പുരയിടം കയ്യേറുകയും വീടിന്റെ പ്രധാന വാതിലിന് തൊട്ടുരുമ്മി റോഡ് നിര്‍മിച്ചെന്നുമാണ് പരാതി.
വീടിന്റെ മുമ്പിലുണ്ടായിരുന്ന തെങ്ങ് ജെസിബി ഉപയോഗിച്ച് പിഴുത് മാറ്റിയാണ് ഒരു സെന്റ് സ്ഥലം കവര്‍ന്ന് റോഡുണ്ടാക്കിയതെന്ന് ഖൈറുന്നീസ മേല്‍പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇപ്പോള്‍ വീട്ടില്‍ നിന്ന് കാലെടുത്ത് വെക്കേണ്ടത് റോഡിലേക്കാണെന്ന സ്ഥിതിയാണെന്നും ജെസിബി തട്ടി ജനല്‍ ചില്ലുകള്‍ തകരുകയും വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും നാസറും കുടുംബവും പറയുന്നു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Complaint, Allegation, Complaint that neighbor encroached land and built road.
< !- START disable copy paste -->