Join Whatsapp Group. Join now!
Aster mims 04/11/2022

Village officer | മുളിയാറില്‍ സ്ഥിരമായി വിലേജ് ഓഫീസര്‍ ഇല്ല; വലഞ്ഞ് ജനങ്ങള്‍

No permanent village officer in Muliyar, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (www.kasargodvartha.com) മുളിയാര്‍ വിലേജ് ഓഫീസില്‍ (Village Office) സ്ഥിരമായി വിലേജ് ഓഫീസര്‍ ഇല്ലാത്തത് പ്രദേശവാസികളെ വലയ്ക്കുന്നു. സ്ഥിരം വിലേജ് ഓഫീസര്‍ ഇല്ലാതായിട്ട് രണ്ട് മാസത്തിലധികമായി. ദൈനംദിന ജീവിതാവശ്യങ്ങളുമായി എത്തുന്ന പലരും നിരാശരായി മടങ്ങുകയാണ്. നിലവില്‍ ബദിയഡുക്ക വിലേജ് ഓഫീസറാണ് ചുമതല വഹിക്കുന്നത്.
                   
Latest-News, Kerala, Kasaragod, Top-Headlines, Village Office, Muliyar, No permanent village officer in Muliyar.

പ്ലാന്റേഷന്‍ കോര്‍പറേഷന്റെയും വനം വകുപ്പിന്റെയും അധീന ഭൂമിയുള്ള വിലേജ് പരിധിയില്‍ അര്‍ഹതപ്പെട്ട പല രേഖകള്‍ക്കും സാങ്കേതികത്വത്തിന്റെ നൂലാമാലയില്‍പ്പെട്ട് ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വിലേജ് ഓഫീസര്‍മാര്‍ മാറിമാറി വരികയും സ്ഥിരമായി ആരും ഇല്ലാത്ത സാഹചര്യമുണ്ടാവുകയും ചെയ്തതോടെ ജനങ്ങള്‍ക്ക് വിലേജ് ഓഫീസില്‍ നിന്നും ലഭിക്കേണ്ട സേവനത്തിന് ഭംഗമോ കാലതാമസമോ നേരിടേണ്ടിവരുന്നു.
         
Latest-News, Kerala, Kasaragod, Top-Headlines, Village Office, Muliyar, No permanent village officer in Muliyar.

സ്ഥിരം വിലേജ് ഓഫീസറെയും ക്ലര്‍കിനെ അധികമായും നിയമിച്ചും ഫയല്‍ തീര്‍പ്പാക്കല്‍ അദാലത് നടത്തിയും മുളിയാര്‍ വിലേജ് ഓഫീസില്‍ ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന് അറുതി വരുത്തണമെന്ന് മുളിയാര്‍ ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന് അവര്‍ നിവേദനം നല്‍കി. വിലേജ് ഓഫീസര്‍ ഒപ്പിട്ടുനല്‍കേണ്ട പല രേഖകള്‍ക്കുള്ള അപേക്ഷകളും കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി കൈകൊള്ളണമെന്നാണ് പ്രദേശവാസികളുടെയും ആവശ്യം.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Village Office, Muliyar, No permanent village officer in Muliyar.
< !- START disable copy paste -->

Post a Comment