മേല്‍പാലം ആവശ്യവുമായി കര്‍മസമിതിയുടെ അനിശ്ചിതകാല സമരം 24 ദിവസം പിന്നിടുകയാണ്. പൊയിനാച്ചി ടൗണില്‍ നിന്ന് ആരംഭിച്ച് ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായതുകളെ ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്ന സുള്ള്യ, മടിക്കേരി, മൈസൂര്‍ അന്തര്‍ സംസ്ഥാനപാതയെ അപ്രസക്തമാക്കുന്നതാണ് നിലവിലെ ദേശീയപാത പ്രവൃത്തി. ഈ റോഡിലേക്കുള്ള വഴി അടച്ചിട്ട് ജന്‍ക്ഷനില്‍ നിന്ന് 200 മീറ്റര്‍ മാറി നാല് മീറ്റര്‍ ഉയരമുള്ള ലൈറ്റ് മോടോര്‍ വെഹികിള്‍ പാസേജ് എന്ന വിധമാണ് ദേശീയപാത പ്രവൃത്തി നടക്കുന്നത്.
ടെന്‍ഡര്‍ ചെയ്ത ഡിപിആര്‍ പ്രകാരം പൊയിനാച്ചിയില്‍ ഹൈവെ മുറിച്ച് കടക്കുന്നതിന് പദ്ധതി നിര്‍ദേശം ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടുന്നത് ദേശീയപാത അതോറിറ്റിയുടെ വീഴ്ചയാണ്. 127 കോടി രൂപ ചിലവിട്ട് നിര്‍മിച്ച തെക്കില്‍ ആലട്ടി റോഡിന്റെയും പൊയിനാച്ചി പ്രദേശത്തിന്റെയും വികസന സാധ്യതകളെ തകര്‍ക്കുന്നതാണ് പ്രവൃത്തിയെന്നും ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഹരീഷ് ബി നമ്പ്യാര്‍, കണ്‍വീനര്‍ ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, എം രാഘവന്‍ നായര്‍, ടി നാരായണന്‍, നാരായണന്‍ മൈലുല, ബാബുരാജ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Protest, Video, National highway development: Demand for flyover in Poinachi town.
< !- START disable copy paste -->