Join Whatsapp Group. Join now!
Aster mims 04/11/2022

Project | ചിത്താരി പുഴയ്ക്ക് കുറുകെ ഉപ്പ് വെള്ള പ്രതിരോധ തടയണയെന്ന ദീര്‍ഘകാല ആവശ്യം യാഥാര്‍ഥ്യത്തിലേക്ക്; നബാര്‍ഡ് 33.28 കോടി രൂപ അനുവദിച്ചതായി അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ

NABARD sanctioned Rs 33.28 crore to regulator across Chithari River, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com) ചിത്താരി പുഴയ്ക്ക് കുറുകെ ഉപ്പ് വെള്ള പ്രതിരോധ തടയണയെന്ന ദീര്‍ഘകാല ആവശ്യം യാഥാര്‍ഥ്യമാകുന്നു. നിര്‍മാണത്തിന് നബാര്‍ഡിന്റെ 2022-23 വര്‍ഷത്തെ ആര്‍ഐഡിഎഫ് (RIDF) ട്രാഞ്ചെ 28ല്‍ ഉള്‍പെടുത്തി 33.28 കോടി രൂപ അനുവദിച്ചതായി അഡ്വ സി എച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. ചിത്താരി റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉപയോഗശൂന്യമായിട്ട് 30 വര്‍ഷത്തിലധിമായി. മെകാനികല്‍ ഷടറുകള്‍ എല്ലാം നശിച്ച് ഉപ്പ് വെള്ളം കയറി പള്ളിക്കര, അജാനൂര്‍ പഞ്ചായതുകളിലെ കിഴക്കേക്കര, പൂച്ചക്കാട്, ദാവൂദ് മൊഹല്ല, മുക്കൂട്, ചിത്താരി പ്രദേശങ്ങളിലെ ഏകര്‍ കണക്കിന് കൃഷി ഭൂമി കൃഷി ചെയ്യാതെ വര്‍ഷങ്ങളായി തരിശായി കിടക്കുകയാണ്.
           
Latest-News, Kerala, Kasaragod, Uduma, Top-Headlines, River, Government-of-Kerala, NABARD sanctioned Rs 33.28 crore to regulator across Chithari River.

നിലവിലുള്ള റഗുലേറ്റര്‍ പുതുക്കി പണിയാന്‍ ജനപ്രതിനിധികളും പ്രദേശവാസികളും വര്‍ഷങ്ങളായി ആവശ്യപ്പെട്ട് വരികയാണ്. കെ എസ് ടി പി റോഡ് നിര്‍മാണ കാലത്ത് പഴയ പാലം പൊളിച്ച് പുതിയത് നിര്‍മിക്കുമ്പോള്‍ ഇതിനോട് ചേര്‍ന്ന് റഗുലേറ്റര്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ദേശം ജനപ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അത് യാഥാര്‍ഥ്യമായില്ല. നിലവിലുള്ള റഗുലേറ്റര്‍ പുതുക്കി പണിയുക പ്രായോഗികമല്ല എന്ന വിദഗ്ധ സമിതിയുടെ റിപോര്‍ടിനെ തുടര്‍ന്ന് പഴയ റഗുലേറ്ററിന് മുകളിലായി പുതിയ റഗുലേറ്റര്‍ നിര്‍മിക്കുന്നതിന് ഡിസൈന്‍ രൂപകല്‍പനയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡിപിആര്‍ തയ്യാറാക്കി നബാര്‍ഡിന്റെ 2021-22 ലെ ആര്‍ഐഡിഎഫ് 27ല്‍ ഉള്‍പ്പെടുത്താന്‍ സമര്‍പ്പിച്ചെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്ന് 2022-23 ലെആര്‍ഐഡിഎഫ് 28ല്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ സാമ്പത്തികാനുമതി ലഭ്യമാക്കുന്നതിന് പുതുക്കിയ ഡിപിആര്‍ തയ്യാറാക്കി വീണ്ടും സമര്‍പ്പിക്കുകയായിരുന്നു. നബാര്‍ഡ് പ്രവൃത്തികള്‍ കാലതാമസം വരുന്നതിനാല്‍ പ്രൊജക്ടിന് സാങ്കേതീകാനുമതി നല്‍കി സമര്‍പിച്ചാല്‍ മതിയെന്ന ധനകാര്യ വകുപ്പിന്റെ പുതുക്കിയ നിര്‍ദേശ പ്രകാരം പ്രാഥമിക സാങ്കേതീകാനുമതി നല്‍കിയാണ് പ്രൊജക്ട് നബാര്‍ഡിന് സമര്‍പിച്ചത്.
        
Latest-News, Kerala, Kasaragod, Uduma, Top-Headlines, River, Government-of-Kerala, NABARD sanctioned Rs 33.28 crore to regulator across Chithari River.

ചിത്താരി പുഴയില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും പള്ളിക്കര, അജാനൂര്‍ പഞ്ചായതുകളിലെ കൃഷി സ്ഥലത്ത് ജലസേചനത്തിന് വേണ്ടി വിഭാവനം ചെയ്ത ചിത്താരി റഗുലേറ്റര്‍ നിലവിലുള്ള ഉപയോഗ ശൂന്യമായ റഗുലേറ്ററിന്റെ 270 മീറ്റര്‍ മുകള്‍ ഭാഗത്തായാണ് നിര്‍മിക്കുന്നത്. ഇത് ഇരു പഞ്ചായതുകളിലേയും 1095 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് പ്രയോജനപ്പെടുകയും ഏകദേശം 865 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും ചെയ്യും. കൂടാതെ നിര്‍ദിഷ്ട കോവളം-ബേക്കല്‍ ദേശീയ ജലപാതയുടെ ഭാഗമായി ഈ പ്രവൃത്തി വരുന്നതിനാല്‍ ബോടുകള്‍ കടന്ന് പോകുന്ന നാവിഗേഷന്‍ ലോകോട് കൂടിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

നബാര്‍ഡ് സാമ്പത്തികാനുമതി നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ഈ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കും. തുടര്‍ന്ന് ആവശ്യമായ ഭേദഗതികളോടെ പുതുക്കിയ സാങ്കേതികാനുമതി നല്‍കി പ്രവൃത്തി ടെന്‍ഡര്‍ ചെയ്യും. നിര്‍ദിഷ്ട തീരദേശ ഹൈവേയോട് ചേര്‍ന്നും കോവളം-ബേക്കല്‍ ദേശീയ ജലപാതയുടെ ഭാഗമായും വരുന്ന ഈ പ്രവൃത്തി ടൂറിസം വികസനത്തിനും ഏറെ ഗുണം ചെയ്യും.

12 നദികളുള്ള കാസര്‍കോട് ജില്ലയില്‍ വെള്ളം സംഭരിക്കാനുള്ള മേജര്‍ പദ്ധതികള്‍ ഇല്ലാത്തത് വേനല്‍ കാലത്ത് കടുത്ത ജലസേചന-കുടിവെള്ള ക്ഷാമം നേരിടുന്ന ദയനീയ സ്ഥിതി സൃഷ്ടിക്കുന്നതായി സബ്മിഷനിലൂടെ അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് 2022-23 വര്‍ഷത്തെ ജലവിഭവ വകുപ്പിന്റെ നബാര്‍ഡ് അലോകേഷനില്‍ ഈ പ്രവൃത്തിയും ഉള്‍പ്പെടുത്താമെന്ന് മന്ത്രി രേഖാമൂലം ഉറപ്പും നല്‍കിയിരുന്നു. സംസ്ഥാനത്ത് ജലവിഭവ വകുപ്പ് 2022-23-ല്‍ നബാര്‍ഡ് സാമ്പത്തികാനുമതിക്കായി സമര്‍പിച്ച രണ്ട് പ്രോജക്ടുകളില്‍ ഒന്നാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്.

Keywords: Latest-News, Kerala, Kasaragod, Uduma, Top-Headlines, River, Government-of-Kerala, NABARD sanctioned Rs 33.28 crore to regulator across Chithari River.
< !- START disable copy paste -->

Post a Comment