Join Whatsapp Group. Join now!
Aster mims 04/11/2022

MV Jayarajan | 'എസ്എന്‍ കോളജില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ല'; ഗുരുകീര്‍ത്തന വിവാദത്തില്‍ പ്രതികരണവുമായി എംവി ജയരാജന്‍

MV Jayarajan reacts to Guru hymn controversy, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kasargodvartha.com) എസ്എന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗുരു കീര്‍ത്തനം പാടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ന്യായീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാസെക്രടറി എംവി ജയരാജന്‍ രംഗത്ത്. എസ്എന്‍ഡിപി യോഗം ജെനറല്‍ സെക്രടറി വെളളാപ്പളളി നടേശനെ മുന്‍നിര്‍ത്തിയാണ് ജയരാജന്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്തത്. എസ്എന്‍ കോളജില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ലെന്നും എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നെന്നും എംവി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
                 
Latest-News, Kerala, Kannur, Top-Headlines, Political-News, Politics, CPM, Controversy, Minister, Pinarayi-Vijayan, MV Jayarajan, MV Jayarajan reacts to Guru hymn controversy.

ഗുരുസ്തുതിയെ ആധികാരികമായി പറയാന്‍ കഴിയുന്ന വെള്ളാപ്പള്ളിയാണ് ഇങ്ങനെ നിര്‍ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് എസ്എന്‍ കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിനിടെ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ എഴുന്നേല്‍ക്കാന്‍ ഒരുങ്ങിയ മുഖ്യമന്ത്രി പിന്നീട് അവിടെത്തന്നെ ഇരുന്നു. തൊട്ടരികില്‍ ഉണ്ടായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍എ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി കൈക്കൊണ്ട് വിലക്കിയെന്നാണ് ആരോപണം. വേദിയിലുണ്ടായിരുന്ന എംവി ജയരാജനും വെള്ളാപ്പള്ളിയും എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് മുഖ്യമന്ത്രിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, ശ്രീനാരായണ സഹോദര ധര്‍മവേദി നേതാക്കള്‍ എന്നിവര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു. സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗം ആളുകള്‍ മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചു. സിപിഎം സംസ്ഥാനവ്യാപകമായി നടത്തുന്ന ഗൃഹസന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് എംവി ജയരാജന്‍ രംഗത്തുവന്നതെന്നാണ് സൂചന.

Keywords: Latest-News, Kerala, Kannur, Top-Headlines, Political-News, Politics, CPM, Controversy, Minister, Pinarayi-Vijayan, MV Jayarajan, MV Jayarajan reacts to Guru hymn controversy.
< !- START disable copy paste -->

Post a Comment