Join Whatsapp Group. Join now!
Aster mims 04/11/2022

Ashraf Moulavi | ഫാസിസ്റ്റ് ഭരണത്തിൽ രാജ്യം ഗുരുതര ഭീഷണി നേരിടുന്നുവെന്ന് മൂവാറ്റുപുഴ അശ്‌റഫ് മൗലവി; 'കേന്ദ്ര-കേരള സർകാരുകൾ പിന്നാക്കക്കാരെ വഞ്ചിച്ചു'

Moovattupuzha Ashraf Moulavi says that country facing serious threat in fascist regime #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (www.kasargodvartha.com) ഫാസിസത്തിനെതിരെ കഴിഞ്ഞകാലങ്ങളിൽ ഉത്തവാദപ്പെട്ട രാഷ്ട്രീയ പാർടികൾ സമയാസമയങ്ങളിൽ ഉത്തവാദിത്തം നിർവഹിക്കാത്തതും, വർഗീയശക്തികൾ വിഷയങ്ങൾ ഹൈജാക് ചെയ്തത് കൊണ്ടും സമകാലിക ഇൻഡ്യ വലിയ ഗുരുതരാവസ്ഥയിലാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി പറഞ്ഞു.

ഭരണഘടന ഉൾകൊണ്ടും മതനിരപേക്ഷത ഉയർത്തിപിടിച്ചും ജനാധിപത്യമൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന എല്ലാവരേയും മനുഷ്യരായി കാണുന്ന ഒരു രാജ്യമാണ് നമ്മുടെ ലക്ഷ്യം. രാജ്യത്ത് നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുകൊണ്ടിരിക്കുന്നു. വിലക്കയറ്റം ജനജീവിതത്തെ താറുമാറാക്കി കൊണ്ടിരിക്കുന്നു.

കേന്ദ്ര കേരള സർകാരുകളുടെ അലംഭാവം നാം മനസിലാക്കണം. ജനസംഖ്യനുപാതിക സംവരണം രാജ്യത്തിന്റെ ജീവവായുവാണ്. ഭരണഘടന അട്ടിമറിയിലൂടെ സാമ്പത്തിക സംവരണം നടപ്പിലാക്കിയ കേന്ദ്ര-കേരള സർകാരുകൾ പിന്നാക്കക്കാരെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kasaragod, News, Kerala, Government, Top-Headlines,  Moovattupuzha Ashraf Moulavi says that country facing serious threat in fascist regime.

എസ്ഡിപിഐ കാസർകോട് - ഉദുമ മണ്ഡലം കമിറ്റികൾ സംയുക്തമായി കാസർകോട് കോ-ഒപറേറ്റീവ് ബാങ്ക് ഹോളിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അശ്‌റഫ് മൗലവി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, ട്രഷറർ ആശിഫ് ടിഐ, ഫൈസൽ കോളിയടുക്കം, മുഹമ്മദ് കരിമ്പളം, അൻവർ കല്ലങ്കൈ സംസാരിച്ചു. ജില്ലാ ജെനറൽ സെക്രടറി മുനീർ എഎച്, ഖാദർ അറഫ, മൂസ ഈച്ചിലിങ്കാൽ, സഫ്ര ശംസു, സകരിയ്യ കുന്നിൽ, നജ്മ റശീദ്, സാജിദ് മുക്കുന്നോത്ത് സംബന്ധിച്ചു.
             
Kasaragod, News, Kerala, Government, Top-Headlines,  Moovattupuzha Ashraf Moulavi says that country facing serious threat in fascist regime.

Keywords: Kasaragod, News, Kerala, Government, Top-Headlines, Moovattupuzha Ashraf Moulavi says that country facing serious threat in fascist regime.

Post a Comment