ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആശുപത്രിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കാണെന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
നേരം വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ തിങ്കളാഴ്ച അവധിയായിരുന്നുവെന്ന് മനസിലായതായും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനായ യുവാവിന്റെ കൂടെ ഒളിച്ചോടിയതായി വിവരം ലഭിച്ചതെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Investigation, Missing, Police, Complaint, Missing complaint of nursing student.
< !- START disable copy paste -->