സാധാരണ പെൺകുട്ടി മാത്രമായിരുന്ന ശകീറ വിവിധ ന്യൂട്രി മിക്സ് ഉൽപന്നങ്ങൾ മാർകറ്റിലിറക്കിയാണ് സംരംഭകയായത്. സംരംഭക വർഷം പദ്ധതിയിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന ഉൽപന്നങ്ങളാണ് ഇവർ വിപണിയിലിറക്കുന്നത്. നൂറിക്സ് എന്ന പേരിൽ തയ്യാറാക്കുന്ന ഈ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഇതിനു പുറമെ പ്രമേഹരോഗികൾക്കുപയോഗിക്കാവുന്ന വിവിധ ഉത്പന്നങ്ങളും മറിയം തയ്യാറാക്കുന്നുണ്ട്. ചക്ക പൊടിയുൾപെടെ ഉൾപെടുത്തി പ്രത്യേകമായി തയ്യാറാക്കിയ പത്തിരി പൊടിയാണ് ശകീറയുടെ ഉൽപന്നങ്ങളിലെ താരമെന്ന് മന്ത്രി വിശേഷിപ്പിച്ചു.
'സംരംഭകയാകാനുള്ള മറിയത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണയേകിയത് കാസർകോട് ജില്ലാ വ്യവസായ കേന്ദ്രമാണ്. ഇവരുടെ സഹായത്തോടെ വിവിധ പരിശീലനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മറിയം തന്റെ ഉത്പന്നം വിപണിയിലെത്തിച്ചത്. ഉൽപന്നങ്ങളുടെ മാർകറ്റിംഗ് ഉൾപെടെയുള്ള കാര്യങ്ങളിലും പിന്തുണ നൽകി വ്യവസായ വകുപ്പ് മറിയത്തിനൊപ്പമുണ്ട്. മറിയം ശകീറയ്ക്ക് ഉറപ്പുണ്ട് കേരളം നിക്ഷേപ സൗഹൃദമാണെന്ന്. കാരണം സർകാർ മറിയം ശകീറയ്ക്കൊപ്പമുണ്ട്', മന്ത്രി കുറിച്ചു.

Keywords: Latest-News, Top-Headlines, Kasaragod, Badiyadukka, Minister, Social-Media, Food,Products-exhibition, Health, Work, Mariyam Shakeera, native of Kasaragod, became star through Facebook post of Minister of Industry.