city-gold-ad-for-blogger

Died | 'അയൽ വീട്ടിൽ പരിപാടിക്ക് പോയ ഭർത്താവ് തിരികെ വരാൻ കൂട്ടാക്കിയില്ല; പ്രണയിച്ച് വിവാഹം കഴിച്ച യുവതി ജീവനൊടുക്കി'


മംഗ്ളുറു: (www.kasargodvartha.com) അയൽവാസിയുടെ വീട്ടിലെ പരിപാടിയിൽ ഭക്ഷണം കഴിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങാൻ ഭർത്താവ് വിസമ്മതിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. സൂറത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാല ഗ്രാമത്തിലാണ് സംഭവം. ഹരീഷിന്റെ ഭാര്യ ദിവ്യ (26) ആണ് മരിച്ചത്. ദിവ്യ മംഗ്ളൂറിലെ മെഡികൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. 

'പ്രണയത്തിലായിരുന്ന ഹരീഷും ദിവ്യയും 2022 മാർചിലാണ് വിവാഹിതരായത്. ശനിയാഴ്ച ഇവർ അയൽപക്കത്ത് നടന്ന ഒരു ചടങ്ങിന് പോയിരുന്നു. പരിപാടിയിൽ ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങാൻ ദിവ്യ ഭർത്താവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചതോടെ ദിവ്യ തനിച്ച് വീട്ടിലേക്ക് മടങ്ങി.

Died | 'അയൽ വീട്ടിൽ പരിപാടിക്ക് പോയ ഭർത്താവ് തിരികെ വരാൻ കൂട്ടാക്കിയില്ല; പ്രണയിച്ച് വിവാഹം കഴിച്ച യുവതി ജീവനൊടുക്കി'


തന്റെ അഭ്യർഥന ഭർത്താവ് കൂട്ടാക്കാത്തതിൽ ദിവ്യ മാനസികമായി വിഷമത്തിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ദിവ്യയെ കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്', സൂറത്കൽ പൊലീസ് പറഞ്ഞു.

Keywords:  news,National,Mangalore,died,suicide,Police,marriage,husband, Mangaluru: Upset over not heeding to request, woman ends life

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia